ക്ലീൻ പടന്ന: പാതയോരം ജനകീയമായി ശുചീകരിച്ചു
text_fieldsപടന്ന: ‘ക്ലീൻ പടന്ന’ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മൂസഹാജിമുക്ക് മുതൽ മുണ്ട്യ പരിസരംവരെ ഒന്നാംഘട്ടമായി ശുചീകരിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാഗംങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. തിങ്കളാഴ്ച മുതൽ മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് പിഴ ഈടാക്കും.
മേയ് 30ന് പടന്നയെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്. വാർഡുതല ക്ലസ്റ്റർ രൂപവത്കരിച്ച് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീയുടെയും ഹരിതകർമ സേനാഗംങ്ങളുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനവും മാലിന്യസംസ്കരണ ശുചിത്വ സർവേയും മഴക്കാല പൂർവ ശുചീകരണ ബോധവത്കരണ ക്ലാസ്സും നടത്തി. അഞ്ചു മേഖലകളായി തിരിച്ചാണ് പ്രധാന പാതയോരം വൃത്തിയാക്കുന്നത്. വാർഡുതലത്തിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം, വൈസ് പ്രസിഡന്റ് പി. ബുഷ്റ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.വി. അനിൽ മാസ്റ്റർ, ടി.കെ.എം. മുഹമ്മദ് റഫീഖ്, ടി.കെ.പി. ഷാഹിദ, പഞ്ചായത്തംഗം പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി പി.പി. രാജൻ, സി.ഡി.എസ് ചെയർപേഴ്സൻ സി. റീന, എച്ച്.ഐ പ്രകാശൻ ചന്തേര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.