കെല്‍ ഇ.എം.എല്‍ നാടിന് സമര്‍പ്പിച്ചു
text_fieldsകാസര്‍കോട്: ബദ്രടുക്കയിലെ കെല്‍ ഇ.എം.എല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എ. സൈമ, വൈസ് പ്രസിഡന്‍റ് പി.എ. അഷ്‌റഫലി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സമീറ ഫൈസല്‍, ജില്ല പഞ്ചായത്തംഗം ജമീല സിദ്ദീഖ്, വാര്‍ഡ് മെംബര്‍ എം. ഗിരീഷ്, ട്രേഡ് യൂനിയന്‍ നേതാക്കളായ എ. അബ്ദുറഹ്‌മാന്‍, പി.കെ. ഫൈസല്‍, അഡ്വ. പി. മുരളീധരന്‍, മുന്‍ എം.പി പി. കരുണാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മറ്റു ജനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെല്‍ ഇ.എം.എല്‍ മാനേജിങ് ഡയറക്ടര്‍ റിട്ട. കേണല്‍ ഷാജി എം. വര്‍ഗീസ്, കെല്‍ ഇ.എം.എല്‍ ഹെഡ് ജോസി കുര്യാക്കോസ്, പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെല്‍- ഇ.എം.എല്ലിന്‍റെ ജനറേറ്ററിന്‍റെ ആദ്യ ഓര്‍ഡര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണനില്‍നിന്നും വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു.
ജില്ലയുടെ വ്യാവസായിക വളര്‍ച്ച ലക്ഷ്യംവെച്ചാണ് 1990ല്‍, കേരള സര്‍ക്കാറിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഒരു യൂനിറ്റ് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011ല്‍ കൂടുതല്‍ വിപണി ലക്ഷ്യംവെച്ച് ഭെല്ലിന്‍റെയും കേരള സര്‍ക്കാറിന്‍റെയും 51:49 ഓഹരി അനുപാതത്തില്‍ ഭെല്‍- ഇ.എം.എല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി മാറ്റി. തുടര്‍ന്ന് കമ്പനി നഷ്ടത്തിലായി.
അടച്ചുപൂട്ടലിലേക്ക് നീങ്ങിയതിനെ തുടർന്ന് 51ശതമാനം ഓഹരി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.
പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കും -മുഖ്യമന്ത്രി
കാസർകോട്: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ ഏറ്റെടുക്കുകയും ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാറിൽനിന്നും ഏറ്റെടുത്ത് നവീകരിച്ച കാസര്‍കോട് കെല്‍-ഇ.എം.എൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചും ശക്തിപ്പെടുത്തിയും മുന്നേറ്റം സാധ്യമാക്കാമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കെ.ഇ.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കാതെ കേരള സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഏറ്റെടുത്തതും പൊതുമേഖലയില്‍ നിലനിര്‍ത്തിയതും.
77 കോടിയോളം രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഭെല്ലിന്റെ കീഴില്‍ ഇ.എം.എല്ലിന് ലഭിച്ചില്ല. അതോടുകൂടി സ്വകാര്യവത്കരണത്തിന്റെ ഭീഷണി ഉയര്‍ന്നു. ഈ സമയത്താണ് കേരള സര്‍ക്കാര്‍ ഇ.എം.എല്ലിനെ ഏറ്റെടുക്കാന്‍ തയാറായത്. കെ.ഇ.എല്‍- ഇ.എം.എല്ലിനോടൊപ്പം കെ-ഡിസ്ക്, കെല്‍ട്രോണ്‍, ഓട്ടോകാസ്റ്റ്, കെ.എ.എല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു സംയുക്തമായി ഇലക്ട്രിക് വാഹന ഭാഗങ്ങളും മറ്റും വികസിപ്പിക്കുന്ന ഗ്രീന്‍ മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 'അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ്' എന്ന ആമുഖത്തോടെയാണ് കെല്‍-ഇ.എം.എല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.