മൊഗ്രാൽ പുത്തൂരിൽ അപകടം തുടർക്കഥയാവുന്നു; യാത്രക്കാർ കുഴിയിൽ വീഴുന്നതും പരിക്കേൽക്കുന്നതും നിത്യസംഭവം
text_fieldsമൊഗ്രാൽപുത്തൂർ: മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിലെ ചൗക്കി ഉള്ളിയത്തടുക്ക-കോപ്പ റോഡിൽ ചൗക്കി കെ.കെ. പുറം ജങ്ഷനടുത്ത് റോഡിന്റെ ഒരു ഭാഗം തകർന്നിട്ട് മാസങ്ങളായി. ടാറിന്റെ വീപ്പവെച്ച് അപകട സൂചന ബോർഡ് സ്ഥാപിച്ചതല്ലാതെ ഇതുവരെയും അപകടാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഈ ഭാഗത്തുവെച്ച് ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചൗക്കിയിലെ പത്രവിതരണക്കാരനായ ഹമീദ് ബദർനഗർ ചികിത്സയിലാണ്. ഈ പ്രശ്നം കൂടാതെ ഇവിടങ്ങളിൽ റോഡിന്റെ ഒരു ഭാഗത്തു സ്ഥാപിച്ച നടപ്പാതയുടെ സ്ലാബ് നിർമാണം പൂർണമല്ല. പല ഭാഗത്ത് സ്ലാബുകൾ ഇല്ലാത്ത കാരണത്താൽ യാത്രക്കാർ കുഴിയിൽ വീഴുന്നതും നിത്യസംഭവമാണ്. ഒരാൾ മരണപ്പെടുകയും ചെയ്തു.
പലരും വീട്ടിലും ആശുപത്രിയിലുമായി ചികിത്സയിലുമാണ്. എന്നിട്ടും അധികൃതർ നടപടികളിലേക്ക് കടന്നിട്ടില്ല. അടിയന്തിര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നിവേദനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.