പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി കലക്ടര്‍
text_fieldsകാസർകോട്: പൊതുവിപണിയിലെ പരിശോധന ശക്തമാക്കി കലക്ടര്‍ കെ. ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ മുപ്പതോളം കടകളില്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സൂപ്പര്‍മാര്‍ക്കറ്റ്, പച്ചക്കറിക്കടകള്‍, പലചരക്ക് കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ബേക്കറികള്‍, മാര്‍ക്കറ്റിനകത്തെ കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു. പലചരക്ക് കടകളിലെ അഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മുളകുകള്‍ക്ക് ഓരോന്നിനും മുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ വെക്കണമെന്നും കലക്ടര്‍ പറഞ്ഞു. റോഡരികില്‍ കച്ചവടം നടത്തുന്ന കച്ചവടക്കാരോടും വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് നിർദേശിച്ചു.
പരിശോധനയില്‍ എ.ഡി.എം കെ. നവീന്‍ബാബു, ജില്ല സപ്ലൈ ഓഫിസര്‍ എ. സാജിദ്, താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.വി. ദിനേശന്, കാസര്‍കോട് താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എന്‍. അനില്‍കുമാര്‍, കെ.പി. ബാബു, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എം. രതീഷ്, ലീഗല്‍ മെട്രോളജി അസി.ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്ത്, സപ്ലൈ ഓഫിസ് ഹെഡ്ക്ലര്‍ക്ക് ബി.ബി. രാജീവ്, ഡ്രൈവര്‍മാരായ പി.ബി. അന്‍വര്‍, പി. അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടിയിലെ പഴം-പച്ചക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, പലചരക്ക് കടകളില്‍ സബ് കലക്ടര്‍ സൂഫിയാന് അഹമ്മദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി. സജീവന്, റേഷനിങ് ഇന്‍സ്പെക്ടര്‍ ജാസ്മിന് കെ. ആൻറണി, കെ.കെ. രാജീവന്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിങ് അസിസ്റ്റൻറ് പി.വി. വിനുകുമാര്‍, സീനിയര്‍ ക്ലര്‍ക്കുമാരായ സി.എം. ദിനേശ് കുമാര്‍, ബിനോയ് ജോര്‍ജ്, മുകേഷ്, പ്രസന്നന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ്, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പരിശോധിച്ചു. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിർദേശിച്ചു.
ഹോസ്ദുര്‍ഗ് താലൂക്കിലെ ഉദുമ, പാലക്കുന്ന് ഭാഗങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) വി.എന്‍. ദിനേശ്കുമാറിന്റെ നേതൃത്വത്തില്‍ പഴം-പച്ചക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, പലചരക്ക് കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഉദുമയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്കി. താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു, റേഷനിങ് ഓഫിസര്‍മാരായ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഇ.വി. പവിത്രന്, റേഷനിങ് ഓഫിസര്‍മാരായ എം.കെ. സെയ്ഫുദ്ദീന്‍, പി.കെ. ശശി, ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.