വർഗീയശക്തികൾ സർക്കാറിനെതിരെ ജനരോഷം ഉയർത്താൻ ശ്രമിക്കുന്നു -മുഖ്യമന്ത്രി
text_fieldsകാസർകോട്: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സര്‍ക്കാറിനെതിരെ ജനരോഷം ഉയര്‍ത്താൻ ചില ഛിദ്രശക്തികള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് ജില്ല പൊലീസ് മേധാവിയുടെ നവീകരിച്ച ആസ്ഥാനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നുമുഖ്യമന്ത്രി.
വി.ഐ.പി ലോഞ്ച്, വിസിറ്റേഴ്സ് റൂം, റിസപ്ഷന് എന്നിവയാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. ജില്ല പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് നടന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ഡിവൈ.എസ്.പി ബാലകൃഷ്ണന് നായര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. സുധാകരന്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍ കുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് അഡീഷനല്‍ എസ്.പി ഹരിശ്ചന്ദ്ര നായ്ക് സ്വാഗതവും ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് ആലക്കാല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.