സങ്കീർണതകൾ വികസനത്തിന് തടസ്സമല്ല –കാസർകോട് കലക്ടർ
text_fieldsകാസർകോട് വരുന്ന ആദ്യ വനിത കലക്ടറാണ് താനെന്ന് മനസ്സിലാക്കുന്നു. അതിൽ എനിക്ക് അഭിമാനമുണ്ട്. ജില്ലയിലെ പെൺകുട്ടികൾക്ക് അത് പ്രചോദനമാകട്ടെ. സ്ത്രീകൾ പഠനത്തിൽ ഏറെ മുന്നിലെത്തുന്നുണ്ട് എന്നതും നല്ലതാണ്.
ജില്ലയിൽ മൂന്നാം തവണ വരുന്നത് കലക്ടറായി
ഞാൻ രണ്ടുതവണ കാസർകോട് വന്നിട്ടുണ്ട്. സബ്കലക്ടറായിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത്. രണ്ടാമത് പട്ടിക വർഗ വകുപ്പ് ഡയറക്ടറായിരിക്കെ കോളനികൾ സന്ദർശിക്കാൻ. കോട്ടയത്ത് മൂന്നുമാസം കലക്ടറായതൊഴിച്ചാൽ കാസർകോടാണ് ഇപ്പോൾ കലക്ടറായി എത്തുന്നത്. കാസർകോട് ജില്ലയെക്കുറിച്ച് സ്വപ്നമുണ്ട്. ജില്ലയിൽ ധാരാളം ദുരിതമുണ്ടെന്നറിയാം. വ്യവസായം എങ്ങനെ കൊണ്ടുവരാമെന്ന് പരിശോധിക്കും. നിക്ഷേപ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളെടുക്കണം എന്ന കാര്യങ്ങെളാക്കെ പഠിക്കണം. ഇവിടെ ഭൂമി ലഭ്യതയുണ്ട്. ജലസമ്പത്ത് പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾ പരിശോധിക്കും. ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എെൻറ കഴിവിെൻറ പരമാവധി ശ്രമിക്കും.
ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന്
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായിരിക്കും ആദ്യ പരിഗണന. അതിന് സർക്കാറിെൻറ പ്രത്യേകമായ ചട്ടമുണ്ട്. അത് പിന്തുടർന്ന് ശക്തമായ നടപടികളെടുക്കും. ജില്ലയിലെ പോസിറ്റിവ് നിരക്ക് കുറച്ചുകൊണ്ടുവരണം. വാക്സിനേഷൻ നൽകണം. ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാംഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്. ട്രൈബൽ മേഖലയിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ 78 ശതമാനം പൂർത്തിയായിട്ടുണ്ട്്.
ജില്ലയുടെ ആരോഗ്യ പ്രശ്നം
ജില്ലയിലെ ആരോഗ്യ പ്രശ്നം എനിക്കറിയാം. എന്നാൽ, അത് ഒറ്റദിവസം കൊണ്ട് പരിഹരിക്കാനാവുകയില്ല. അതിനു സമയമെടുക്കും.
പണവും ആവശ്യമാണ്. അടിയന്തര സാഹചര്യം നേരിടാനാണ് ആദ്യം ശ്രമിക്കുക. എവിടെയാണ് ആദ്യം പരിഗണന നൽകേണ്ടത് അത് പരിശോധിച്ചുള്ള നടപടികളായിരിക്കും സ്വീകരിക്കുക. ചികിത്സ ലഭിക്കാതെ ജനങ്ങൾ ബദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുക തന്നെ ചെയ്യും.
രാഷ്ട്രീയ സമ്മർദം എനിക്കുമേൽ ഇല്ല
രാഷ്ട്രീയ സമ്മർദത്തിനു ഞാൻ വഴിപ്പെടില്ല. എന്നെ അറിയുന്നവർക്കറിയാം ആർക്കും അതുവഴി എന്നെ സമ്മർദത്തിലാക്കാമെന്ന്. ഞാൻ ആത്മാർഥതയോടെയാണ് പ്രവർത്തിക്കുന്നത്. എനിക്ക് വിശ്വാസം ദൈവത്തിലാണ്. രാഷ്ട്രീയ സമ്മർദത്തിലല്ല.
സങ്കീർണത വികസനത്തിന് തടസ്സമല്ല
ജില്ല നേരിടുന്ന പ്രശ്നം എനിക്കറിയാം. കാസർകോട്ടേക്ക് സ്ഥലം മാറ്റം വന്നപ്പോൾ തന്നെ ജില്ലയെക്കുറിച്ച് ധാരാളം കേട്ടിരുന്നു.
പഠിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എങ്കിലും പഠിക്കും. ഭാഷയും സംസ്കാരവും എല്ലാം വൈവിധ്യമായി കിടക്കുന്ന ജില്ലയാണിത്.
എന്നാൽ, ഈ സങ്കീർണതകൾ വികസനത്തിനു തടസ്സമല്ല. നമ്മൾക്ക് വിശാലമായ കാഴ്ചപ്പാടുണ്ടായാൽ മതി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കേരളം അതിയായി ആകർഷിച്ചു
കേരളം എന്നെ അത്യധികം ആകർഷിച്ചു. ഇത്രയധികം പച്ചപ്പുള്ള നാട് ഞാൻ കണ്ടിട്ടില്ല. ഹിമാചൽ ആയിരുന്നു കേരളത്തിനു മുമ്പ് എന്നെ ആകർഷിച്ച നാട്. എനിക്ക് അതിയായ സന്തോഷമുണ്ട്. സുന്ദരമായ കേരളത്തിൽ ജോലി ചെയ്യാൻ സാധിച്ചതിൽ. കേരളത്തിലെത്തിയശേഷം ഞാൻ കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമയുടെ വലിയ ഫാനാണ് ഞാൻ. ഒരാളുടെ പ്രശ്നം, ദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ മലയാളികൾ കൂട്ടായ പ്രവർത്തനം നടത്തും. പരസ്പരം സഹായം ചെയ്യാൻ വലിയ സന്തോഷമാണ് ഇവിടത്തെ ജനങ്ങൾക്ക്. സർക്കാർ സഹായവും ജനങ്ങളുടെ സഹായവും ലഭിക്കുന്നു.
ആറു ഭാഷകൾ അറിയാം
എനിക്ക് ആറുഭാഷകൾ അറിയാം. ഹിന്ദി, മറാഠി, മലയാളം, ഇംഗ്ലീഷ്, മാർവാടി, ഗുജറാത്തി എന്നിവയിലൊക്കെ സംസാരിക്കും. മലയാളം വായിക്കാനും എഴുതാനും അറിയാം. പിതാവ് റൺവീർ ചന്ദ് ഭണ്ഡാരി ഗുജറാത്തിലായിരുന്നു. അങ്ങനെയാണ് മാർവാടി പഠിച്ചത്. അമ്മ സുഷമ ഭണ്ഡാരി മറാത്തിയാണ്. അമ്മ വഴി മറാത്തിയുമായി. ഭർത്താവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ന്യൂറൽ എൻജിനീയർ നികുഞ്ച് ഭഗത് ഗവേഷകനും കൂടിയാണ്. മക്കൾ: വിഹാൻ, മിറാൾ. എല്ലാവരും ഇപ്പോൾ കാസർകോടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.