കോൺഗ്രസ് ഡിജിറ്റൽ മെംബർഷിപ് കൺട്രോൾ റൂം തുറന്നു
text_fieldsകാസർകോട്: ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗങ്ങളാവുന്നതിലേക്കുള്ള ഡിജിറ്റൽ മെമ്പർഷിപ് കാമ്പയിൻ പ്രവർത്തനം ഊർജിതമാക്കാൻ ഡി.സി.സി. ഓഫിസിൽ കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു. ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ല ചീഫ് കോഓഡിനേറ്റർ വിനോദ് കുമാർ പള്ളയിൽ വീട് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യോഗങ്ങൾ പൂർത്തിയായി. ഒന്നരലക്ഷം കോൺഗ്രസ് അംഗങ്ങളെ ചേർക്കാൻ തീരുമാനിച്ചു. മാർച്ച് 25 മുതൽ ഒരാഴ്ച സമ്പൂർണ മെമ്പർഷിപ് വാരാചരണം തുടങ്ങി. കെ.പി.സി.സി മുതൽ ബൂത്ത് വരെയുള്ള നേതാക്കന്മാർ മെമ്പർഷിപ് കാമ്പയിനിന് വീടുകൾ കയറി നേതൃത്വം നൽകും.
ബ്ലോക്ക് തലങ്ങളിൽ മെമ്പർഷിപ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡി.സി.സി ഭാരവാഹികൾക്ക് ട്രെയിനർമാർക്കും ചുമതല നൽകി. ചടങ്ങിൽ ഡി.സി.സി ഭാരവാഹികളായ വി.ആർ. വിദ്യാസാഗർ, പി.വി. സുരേഷ്, കരുൺ താപ്പ, മാമുനി വിജയൻ, സി.വി. ജെയിംസ്, ഹരീഷ് പി. നായർ, ടോമി പ്ലാച്ചേരി, കെ.വി.സുധാകരൻ, സുന്ദര ആരിക്കാടി, ബലരാമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.