കോവിഡ്: പരിശോധന ശക്തമാക്കി പൊലീസ്
text_fieldsകാസർകോട്: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുത്തിയതോടെ പരിശോധന ശക്തമാക്കി പൊലീസ്. അനാവശ്യ ആൾക്കൂട്ടം സൃഷ്ടിക്കുന്നവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടികളാണ് കൈക്കൊള്ളുന്നത്. അപൂർവം ചില സംഭവങ്ങളിൽ താക്കീത് നൽകുന്നതൊഴിച്ചാൽ ഭൂരിപക്ഷം പേർക്കും പിഴയീടാക്കുന്നുണ്ട്. ഒാണക്കാലമായതോടെ നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നടപ്പാതകൾ പോലും കൈയടക്കിയാണ് വാഹനങ്ങളുടെ പാർക്കിങ്.
മാസ്ക്കിടാത്തവരുടെയും നേരാംവണ്ണം മാസ്ക്കിടാത്തവരുടെയും എണ്ണവും കൂടിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ കോവിഡ് പെരുമാറ്റ ചട്ടം ലംഘിക്കുന്നവരെ പിടികൂടാൻ തന്നെയാണ് തീരുമാനം. തിങ്കളാഴ്ച മാത്രം ജില്ലയില്‍ 186 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. കോവിഡ് പെരുമാറ്റചട്ടം ലംഘിച്ചതിനാണിത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1291 പേര്‍ക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.