കോവിഡ് പ്രതിരോധം ശക്തമാക്കി; നാളെ 29 കേന്ദ്രങ്ങളിൽ കുത്തിവെപ്പ്
text_fieldsകാസർകോട്: ജില്ലയിൽ മേയ് 27വരെ 2,83,089 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യം ഡോസും 82,759 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 3,65,848 പേരാണ് ഇതുവരെ കുത്തിവെപ്പ് നടത്തിയത്.
ആരോഗ്യപ്രവർത്തകരിൽ 10,329 പേർ ആദ്യ ഡോസ് വാകസിനും 8,163 പേർ രണ്ട് ഡോസ് വാക്സിനുമെടുത്തു.
കോവിഡ് മുന്നണി പ്രവർത്തകരിൽ 24,110 പേർ ആദ്യ ഡോസും 18,153പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. പൊതുവിഭാഗത്തിൽ 2,48,650 പേർ ആദ്യ ഡോസും 56,443 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
കോവിഡ് കുത്തിവെപ്പ് നാളെ 29 കേന്ദ്രങ്ങളിൽ
കാസർകോട്: ജില്ലയിൽ 45ന് മുകളിൽ പ്രായമുള്ളവർക്ക് മേയ് 29ന് കോവിഷീൽഡ് വാക്സിൻ നൽകുന്നതിന് 29 കേന്ദ്രങ്ങൾ സജ്ജീകരിച്ചു. 45ന് മുകളിലുള്ള ആദ്യ ഡോസും രണ്ടാം ഡോസും എടുക്കുന്നവർ cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് താഴെ പറയുന്ന സൗകര്യപ്രദമായ കേന്ദ്രങ്ങളിലേക്ക് അലോട്ട് ചെയ്യണം. എല്ലാ ആശുപത്രികളിലും 300 ഡോസ് വീതം വാക്സിനാണ് ലഭ്യമാക്കുക.
വാക്സിൻ ലഭ്യമായ ആശുപത്രികൾ ചുവടെ: താലൂക്ക് ആശുപത്രി, നീലേശ്വരം, സി.എച്ച്.സി കുമ്പള, പി.എച്ച്.സി ബേഡഡുക്ക, പി.എച്ച്.സി ബന്തടുക്ക, പി.എച്ച്.സി അടൂർ, എഫ്.എച്ച്.സി ആനന്ദാശ്രമം, പി.എച്ച്.സി അജാനൂർ, പി.എച്ച്.സി, ആരിക്കാടി, പി.എച്ച്.സി ബദിയടുക്ക, പി.എച്ച്.സി പള്ളിക്കര, എഫ്.എച്ച്.സി ഉദുമ, എഫ്.എച്ച്.സി ചട്ടഞ്ചാൽ, എഫ്.എച്ച്.സി എണ്ണപ്പാറ, പി.എച്ച്.സി ചെങ്കള, എഫ്.എച്ച്.സി കരിന്തളം, എഫ്.എച്ച്.സി കയ്യൂർ, സി.എച്ച്.സി ചെറുവത്തൂർ, എഫ്.എച്ച്.സി മധൂർ, താലൂക്ക് ആശുപത്രി മംഗൽപാടി, സി.എച്ച്.സി മഞ്ചേശ്വരം, എഫ്.എച്ച്.സി, മൊഗ്രാൽപുത്തൂർ, എഫ്.എച്ച്.സി മുള്ളേരിയ, സി.എച്ച്.സി മുളിയാർ, താലൂക്ക് ആശുപത്രി പനത്തടി, പി.എച്ച്.സി പാണത്തൂർ, സി.എച്ച്.സി പെരിയ, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ, പി.എച്ച്.സി തൈക്കടപ്പുറം, പി.എച്ച്.സി ഉടുമ്പുന്തല.
കോവിഡ് പ്രതിരോധം കോളനികളിൽ ശക്തമായ നടപടി
കാസർകോട്: പട്ടികജാതി-വർഗ കോളനികളിൽ കോവിഡ് വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഓൺലൈനിൽ നടത്തിയ യോഗത്തിൽ ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പും പട്ടികജാതി ക്ഷേമ, പട്ടികവർഗ വികസന വകുപ്പും നടപടി സ്വീകരിക്കും.
കോളനികൾ കേന്ദ്രീകരിച്ച് ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തനം തുടങ്ങിയതായി ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു.
വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഡൊമിസിലറി കെയർ സെൻററുകളിൽ സൗകര്യം ഒരുക്കും. കോളനികളിൽ രോഗവ്യാപനമുണ്ടായാൽ പട്ടികജാതി–വർഗ പ്രമോട്ടർമാർ വിവരം ലഭ്യമാക്കണം. വാക്സിനേഷൻ ഊർജിതമാക്കും. ഇതിനായി രജിസ്ട്രേഷൻ അടിയന്തരമായി പൂർത്തിയാക്കാൻ കലക്ടർ നിർദേശം നൽകി.
മത്സ്യത്തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും.
ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയ ചുമതലയുള്ള അധ്യാപകരെ സെക്ടറൽ മജിസ്ട്രേട്ട് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എ.ഡി.എം അതുൽ സ്വാമിനാഥ്, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.