കാസർകോട് ജില്ലയിൽ കാട്ടാനശല്യത്തിൽ വിളനാശം; കലക്ടർ വിശദീകരണം തേടി
text_fieldsകാസർകോട്: കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിലുണ്ടായ വിളനാശം സംബന്ധിച്ച് ജില്ല കലക്ടർ വിശദീകരണം തേടി. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസറിൽനിന്നാണ് വിശദീകരണം തേടിയത്. ജില്ലയിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണത്തിൽ വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി. ജില്ല വികസന സമിതി യോഗത്തിലാണ് കലക്ടർ ഇക്കാര്യമറിയിച്ചത്.
കാട്ടാന പ്രശ്നം പരിഹരിക്കാൻ ഒരാഴ്ചക്കകം നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. നേരത്തെ 12 കാട്ടാനക്കൂട്ടത്തെ ദ്രുതകർമ സേനയും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും നിലവില്‍ എട്ട് ആനകള്‍ പാണ്ടി വനമേഖലയിലുണ്ടെന്നും നാട്ടുകാരുമായി ചേര്‍ന്ന് കാട്ടാനകളെ തുരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി. ബിജു അറിയിച്ചു.
കാട്ടാനപ്രശ്നം ചര്‍ച്ച ചെയ്യാന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടേയും യോഗംചേരും. സോളാര്‍ തൂക്കുവേലി പൂര്‍ത്തിയാകുന്നതോടെ വലിയൊരളവില്‍ പ്രശ്നപരിഹാരമാകുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.