പാചകവാതക സിലിണ്ടർ വിതരണം: ഓഫിസുകളിൽ വൻ തിരക്ക്
text_fieldsമൊഗ്രാൽ: ലോറിസമരത്തെ തുടർന്ന് തടസ്സപ്പെട്ട പാചകവാതക സിലിണ്ടർ വിതരണം സമരം അവസാനിച്ച് ആഴ്ച പിന്നിടുമ്പോഴും പൂർവസ്ഥിതിയിലായില്ല. സിലിണ്ടറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുകയാണ്. വിതരണം പൂർവസ്ഥിതിയിലാക്കാൻ ഏജൻസികൾക്ക് കഴിയാത്തതാണ് സിലിണ്ടർ ലഭിക്കാത്തതിന് കാരണം.
ഗ്യാസ് ഇല്ലാതെ പല വീടുകളിലും പാചകം നടക്കുന്നില്ല. മറ്റു മാർഗങ്ങളൊക്കെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്.പാചകവാതകം തീർന്നതിനാൽ ഉപഭോക്താക്കൾ ഗ്യാസ് ഏജൻസി ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഇത് ഉപഭോക്താക്കൾക്ക് അധിക ചെലവുണ്ടാക്കുന്നു. സ്ത്രീകളടക്കമുള്ളവർ ഗ്യാസിനായി രാവിലെതന്നെ ഓഫിസുകളിൽ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
കുമ്പളയിൽ രണ്ട് ഗ്യാസ് ഏജൻസി ഓഫിസുകളിലും സിലിണ്ടറിനായി വലിയ തിരക്കാണനുഭവപ്പെടുന്നത്. നേരത്തെ എല്ലാ പ്രദേശങ്ങളിലേക്കും വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസികൾ എത്തിച്ചുകൊണ്ടിരുന്നതാണ്. ലോറിസമരം ഉണ്ടായതുമുതൽ ഇത് രണ്ടാഴ്ചയായി തടസ്സപ്പെട്ടുകിടക്കുകയാണ്.
ഗ്യാസ് സിലിണ്ടറുകളിൽ വീട്ടിലെത്തിക്കുമെന്ന് ഏജൻസി അധികൃതർ പറയുമ്പോൾതന്നെ എത്തിക്കാൻ കാലതാമസമെടുക്കുന്നതുകൊണ്ട് ഉപഭോക്താക്കൾ ഏജൻസി ഓഫിസുകളിൽ നേരിട്ട് എത്തുന്നുവെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.