എൻഡോസൾഫാൻ ദുരിതബാധിതരുടെ മരണം: പ്രകടനം നടത്തി
text_fieldsകാസർകോട്: വിദഗ്ധ ചികിത്സ കിട്ടാതെ എൻഡോസൾഫാൻ ദുരിതബാധിതർ അടിക്കടി മരിക്കുന്ന സാഹചര്യത്തിൽ എയിംസ് ജനകീയ കൂട്ടായ്മ പ്രകടനം നടത്തി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം താലൂക്ക് ഓഫിസ് പരിസരത്ത് സമാപിച്ചു. എൻഡോസൾഫാൻ സെൽ മെംബർ കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും എയിംസ് കൂട്ടായ്മ ജില്ല പ്രസിഡന്റുമായ ജമീല അഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.സി.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മഹമൂദ് കൈക്കമ്പ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ബഷീർ കൊല്ലമ്പാടി, അബ്ബാസ് പമ്മാർ, അബ്ദുല്ല അട്ക്ക, അബ്ദുൽ ഖാദർ മിയ്യപ്പദവ്, ഗീത ജി. തോപ്പിൽ, ശുഹൈബ് ഷെയ്ഖ് ധാരാവി, ലൈജു മാലക്കല്ല്, ഫാത്തിമ ഗാട്രവളപ്പ്, ലിസി കൊടവലം, റഷീദ കള്ളാർ, ഉസ്മാൻ പള്ളിക്കാൽ, റഹീം നെല്ലിക്കുന്ന്, ഷരീഫ് ആലമ്പാടി, താജുദ്ദീൻ ചേരൈങ്ക, ഷരീഫ് മുഗു, ഹക്കീം ബേക്കൽ, ബദറുദ്ദീൻ ചിത്താരി, യശോദ ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി. നാസർ ചെർക്കളം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.