ഓൺലൈൻ ഗെയിം നിരോധിക്കാൻ കഴിയില്ലെന്ന് ഡി.ജി.പി
text_fieldsകാസർകോട്: ഓൺലൈൻ െഗയിമുകൾ സംസ്ഥാനത്ത് നിരോധിക്കാൻ പൊലീസിന് കഴിയില്ലെന്നും പരാതി കിട്ടിയാൽ നടപടി സ്വീകരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. നിയമനിർമാണം നടത്തി ഓൺലൈൻ െഗയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് പരിമിതികളുണ്ടെന്ന പൊലീസ്വാദം അംഗീകരിച്ച് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
ഓൺലൈൻ െഗയിം കളിച്ച് കാസർകോട് ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളിയുടെ മനോനില തകരാറിലായെന്ന പരാതിയിലാണ് ഡി.ജി.പി നിലപാട് അറിയിച്ചത്. എന്നാൽ, ഇൗ കേസ് പൊലീസിെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ദേവദാസാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.