യോഗത്തിൽ പങ്കെടുത്തില്ല; തഹസിൽദാർക്ക് സസ്പെൻഷൻ
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്തതിരുന്നതിന് മഞ്ചേശ്വരം താലൂക്ക് തഹസിൽദാർ (ഭൂരേഖ) എം.സി. സീനക്ക് സസ്പെൻഷൻ. ഗുരുതര അച്ചടക്ക ലംഘനമെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദാണ് സസ്പെൻഡ് ചെയ്തത്.
ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ വിവിധ അപേക്ഷകളിൽ തീർപ്പുകൽപിക്കുന്നതിന് കലക്ടർ വിളിച്ച യോഗത്തിൽനിന്നാണ് ഇവർ വിട്ടുനിന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീട് നൽകുന്ന സാഫല്യം പദ്ധതിയിലെ നറുക്കെടുപ്പ് സംബന്ധിച്ച യോഗത്തിൽ തഹസിൽദാർ പങ്കെടുത്തിരുന്നില്ല.
ജൂൺ 24ന് കലക്ടറുടെ ചേംബറിലായിരുന്നു ഈ യോഗം നടന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം സംബന്ധിച്ച് 27നും 28നും തുടർച്ചയായി നടന്ന മൂന്ന് ഓൺലൈൻ യോഗങ്ങളിലും ഇവർ പങ്കെടുത്തില്ല. 28ന്റെ യോഗത്തിൽ എൻഡോസൾഫാൻ വിഷയത്തിൽ ഒരു ധാരണയുമില്ലാത്ത ഒരുദ്യോഗസ്ഥനെ പകരം ചുമതലപ്പെടുത്തുകയും ചെയ്തു. അച്ചടക്കലംഘനത്തിനു പുറമെ ധിക്കാരപരമായ നിലപാടുകൂടിയാണ് തഹസിൽദാർ സ്വീകരിച്ചതെന്ന് കലക്ടർ സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.