ഓൺലൈൻ ഗെയിമിനെച്ചൊല്ലി തർക്കം; കൗമാരക്കാർ ഏറ്റുമുട്ടി
text_fieldsമംഗളൂരു: കഴിഞ്ഞ ദിവസം ഓൺലൈൻ വിഡിയോ ഗെയിമിനെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് സിറ്റി പൊലീസ് മൂന്ന് കൗമാരക്കാരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഓൺലൈൻ ഗെയിമിൽ ഒരു കുട്ടി കൂടുതൽ പോയൻറുകൾ നേടി ജയിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ഗെയിമിൽ പങ്കെടുത്ത മറ്റൊരു കുട്ടി കളിജയിച്ച കുട്ടിയുടെ സഹോദരനെ വിളിച്ച് അസഭ്യം പറത്ത് ഫോൺവെച്ചു.
അതേ നമ്പറിൽ തിരിച്ചുവിളിച്ച് സംസാരിക്കവേ വാക്ക് തർക്കമുണ്ടാവുകയും നേരിൽ കാണാൻ ഉള്ളാളിലെ ക്ഷേത്രത്തിന് സമീപം വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഗെയിമിൽ വിജയിച്ച കുട്ടിയും സഹോദരനും സ്ഥലത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന, ഗെയിമിൽ തോറ്റ കുട്ടികളും അവരുടെ സുഹൃത്തുക്കളും ചേർന്ന് സഹോദരങ്ങളെ സോഡ, ബിയർ കുപ്പികൾ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.