വിതരണം ചെയ്തത് 4050 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍
text_fieldsകാസർകോട്: സംസ്ഥാന സര്‍ക്കാറിെൻറ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍. മേയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഹോസ്ദുര്‍ഗ് താലൂക്കിലാണ് കൂടുതല്‍ മുന്‍ഗണന കാര്‍ഡുകള്‍ വിതരണം ചെയ്തത്-2005.
മഞ്ചേശ്വരം താലൂക്ക്-1234, വെള്ളരിക്കുണ്ട് താലൂക്ക്-532, കാസര്‍കോട് താലൂക്ക്-279 മുന്‍ഗണന കാര്‍ഡുകളാണ് വിതരണം ചെയ്തത്. കാസര്‍കോട് താലൂക്ക്തല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. മഞ്ചേശ്വരം താലൂക്കുതല ഉദ്ഘാടനം എ.കെ.എം.അഷ്റഫ് എം.എല്‍.എയും വെള്ളരിക്കുണ്ട് താലൂക്ക്തല ഉദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍.എയും ഹോസ്ദുര്‍ഗ് താലൂക്ക്തല ഉദ്ഘാടനം ഇ.ചന്ദ്രശേഖരനും നിര്‍വഹിച്ചു.
അനര്‍ഹർക്കെതിരെ നടപടി
കാസർകോട്: അനര്‍ഹര്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴ ഈടാക്കും. പിഴ അടക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, സർവിസ് പെന്ഷന് വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണന/എ.എ.വൈ കാര്‍ഡുകള്‍ കൈവശംവെച്ചിട്ടുണ്ടെങ്കില് വകുപ്പുതല നടപടികള്‍ക്കും ശിപാര്‍ശ ചെയ്യും.
അനര്‍ഹര്‍
•സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സർവിസ് പെന്ഷന് വാങ്ങുന്നവര്‍.
•1000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍
•നാലുചക്ര വാഹനമുള്ള, 25000 രൂപക്ക് മുകളില്‍ മാസ വരുമാനമുള്ളവര്‍.
•ആദായ നികുതി അടക്കുന്നവര്‍.
•ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍
പൊതുവിഭാഗത്തിലേക്ക് മാറുന്നത് ഇങ്ങനെ
താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ അപേക്ഷ നല്‍കണം. താലൂക്ക് സപ്ലൈ ഓഫിസര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ ഓഫിസുകളിലോ ഔദ്യോഗിക മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെട്ട് വിവരം അറിയിക്കാം.
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസ്: 04994230108
ഹോസ്ദുര്ഗ്് താലൂക്ക് സപ്ലൈ ഓഫിസ്: 0467 2204044
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസ്: 04672242720
മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസ്: 04998240089
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.