എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെയും ഭിന്നശേഷിക്കാരെയും ചേർത്തുപിടിച്ച് കാസർകോട് ജില്ല ഭരണ സംവിധാനം
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും ഭിന്നശേഷിക്കാരുടെയും സമ്പൂര്‍ണ വികസനത്തിനായി ഐ ലീഡ് പദ്ധതിയുമായി ജില്ല ഭരണ സംവിധാനം. ജില്ല സാമൂഹികനീതി ഓഫിസുമായി സഹകരിച്ചാണ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കഴിവുള്ളവരും വൈദഗ്ധ്യമുള്ളവരുമായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെയും ഭിന്നശേഷിക്കാരുടെയും വികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇവര്‍ക്ക് ഉപജീവന സഹായവും സമഗ്ര വികസനവും നല്‍കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. പദ്ധതിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോ ഭിന്നശേഷിക്കാരോ ഉള്ള കുടുംബത്തെ ഒരു യൂനിറ്റായി കണക്കാക്കും.
പദ്ധതി സുഗമമാക്കാന്‍ ജില്ലയിലെ യുവജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും ഒന്നിച്ചു നിര്‍ത്തും. സാമൂഹികനീതി, എല്‍.എസ്.ജി.ഡി, ആരോഗ്യം, റവന്യൂ, മറ്റ് വികസന വകുപ്പുകള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ പരിപാടികളുടെയും പദ്ധതികളുടെയും സംയോജനത്തിലൂടെയാണ് ഐ ലീഡ് നടപ്പിലാക്കുക.
എം.സി.ആര്.സി, ബഡ്സ് സ്കൂളുകളെ നോഡല്‍ സെൻററുകളായി നിലനിര്‍ത്തി യൂനിറ്റുകളുടെ ആവശ്യം തിരിച്ചറിഞ്ഞ് പിന്തുണ നല്‍കും. എം.സി.ആര്.സി/ ബഡ്സ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ നൈപുണ്യത്തില്‍ പരിശീലനം നല്കി അവരുടെ ഉൽപന്നങ്ങള് വിപണനം ചെയ്യാനും അത് ഉപജീവനമാര്ഗമാക്കാനും അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.