വാക്‌സിനോട് വിമുഖത വേണ്ട: കത്തുമായി ആരോഗ്യ വകുപ്പ്
text_fieldsകാസർകോട്: 'പ്രിയ സുഹൃത്തേ, സുഖമെന്ന് വിശ്വസിക്കുന്നു, താങ്കള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് അറിഞ്ഞു' എന്ന് തുടങ്ങി കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിെൻറ ആവശ്യകത ഓർമപ്പെടുത്താന്‍ ബോധവത്കരണ കത്ത് തയാറാക്കി പ്രചരിപ്പിക്കുകയാണ് ജില്ല ആരോഗ്യ വിഭാഗവും ദേശീയ ആരോഗ്യ ദൗത്യവും.
മലയാളത്തിലും കന്നഡയിലും തയാറാക്കിയിരിക്കുന്ന കത്തുകളുടെ ഉള്ളടക്കം വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവര്‍ക്കുള്ള ഓർമപ്പെടുത്തലാണ്.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ആര്‍. രാജന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ.വി. രാംദാസ് എന്നിവരാണ് വേറിട്ട ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്നത്.
160 പേര്‍ക്കുകൂടി കോവിഡ്
കാസര്‍കോട്: ജില്ലയിൽ 160 പേര്‍ക്കുകൂടി കോവിഡ്. 224 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 1222 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 532 ആയി. വീടുകളില്‍ 10630ഉം സ്ഥാപനങ്ങളില്‍ 533ഉം ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10792 പേരാണ്.പുതിയതായി 979 പേരെ കൂടി നിരീക്ഷണത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.