കാസർകോട് ജില്ലയില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ കൂടുന്നു -വനിത കമീഷന്
text_fieldsകാസർകോട്: വനിത കമീഷന് സിറ്റിങ്ങില്‍ 20 പരാതികളില്‍ പരിഗണിച്ചു. ജില്ലയില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ കൂടുന്നതായി സംസ്ഥാന വനിത കമീഷന് അംഗം അഡ്വ.പി. കുഞ്ഞയിഷ. വനിത കമീഷന് ജില്ലതല സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനം കൂടുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ബോധവത്കരണ ക്ലാസുകള്‍ നല്കാന് വനിത കമീഷന് തീരുമാനിച്ചതായും അവര്‍ പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെയുള്ള പരാതികളും കൂടിവരുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയും ഇന്ന് കൂടുതലാണ്. ഇതിനെതിരെ ജില്ലയിലെ തീരദേശ മേഖലയിലും ട്രൈബല്‍ മേഖലയിലും രണ്ട് ഇടങ്ങളിലായി അടുത്ത മാസം ക്യാമ്പ് നടത്തുമെന്നും അവര്‍ പറഞ്ഞു.
കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷന് സിറ്റിങ്ങില്‍ 20 പരാതികളില്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 14 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സിംഗിൾ വിമൻ പബ്ലിക്ക് ഹിയറിങ് ഈ മാസം 25 ന് കാസര്‍കോട് വ്യാപാര ഭവനില്‍ നടക്കും. വനിത സെല്‍ സി.ഐ വി. സീത, അഡ്വ. ഇന്ദിരാവതി, സി.പി.ഒ കെ.എസ്. ഷീമ, ബിജു ശ്രീധരന്, വി.എസ്. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.