ഡോ. എന്‍. സന്തോഷ് കുമാര്‍ ഭെൽ സ്വതന്ത്ര ഡയറക്ടര്‍
text_fieldsപെരിയ: കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കമാറിനെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി(ഭെൽ)ന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു.
പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ബി.ഇ.എല്‍. ഡോ. സന്തോഷ് കുമാര്‍ അടക്കം അഞ്ച് സ്വതന്ത്ര ഡയറക്ടര്‍മാരെ കഴിഞ്ഞ ദിവസമാണ് പ്രതിരോധ വകുപ്പ് നിയമിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയായ ഡോ. സന്തോഷ് കുമാര്‍ കേരള കേന്ദ്ര സർവകലാശാലയുടെ നാലാമത് രജിസ്ട്രാറാണ്.
എൻജിനീയറിങ്, ഗവേഷണം, ഭരണനിര്‍വഹണം എന്നിവയില്‍ മൂന്നര പതിറ്റാണ്ട് കാലത്തെ പരിചയമുണ്ട്. 1995ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 2008ല്‍ മദ്രാസ് ഐ.ഐ.ടിയില്‍നിന്നും ഗവേഷണം പൂര്‍ത്തിയാക്കി. 1986ല്‍ അസിസ്റ്റന്റ് പ്രഫസറായി അധ്യാപക ജീവിതം ആരംഭിച്ചു. 2020 മാര്‍ച്ചില്‍ പ്രഫസറായി വിരമിച്ചു. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിലെ വകുപ്പ് മേധാവിയും ഡീനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.