ലഹരി ഉപയോഗം: നൂറിലേറെ പേർ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: ദിവസങ്ങളായി തുടരുന്ന വ്യാപക പൊലീസ് പരിശോധനയിൽ സംശയസാഹചര്യത്തിൽ നൂറിലേറെ പേർ പിടിയിലായി. ജില്ലയിൽ പൊലീസ് കർശന പരിശോധന തുടരുകയാണ്. ചോദ്യംചെയ്യലിൽ വ്യക്തമായ ഉത്തരം നൽകാതിരിക്കുകയും സംശയിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് പൊലീസ് നടപടി.
ഹോസ്ദുർഗ്, രാജപുരം, അമ്പലത്തറ, ബേക്കൽ, ചന്തേര, മേൽപറമ്പ, കാസർകോട്, കുമ്പള സ്റ്റേഷനുകളുടെ കീഴിൽ നടന്ന പരിശോധനയിൽ നിരവധിപേരെ പിടികൂടി കേസെടുത്തു. രാപ്പകൽ പൊലീസ് പരിശോധന കർശനമാക്കി. ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് യുവാക്കൾ പിടിയിലായത്. എം.ഡി.എം.എ, കഞ്ചാവ് ബീഡി എന്നിവയാണ് ഉപയോഗിക്കുന്നത്.
ബേഡകം പൊലീസ് നിരവധിപേരെ കൂട്ടത്തോടെ പിടികൂടി കേസെടുത്തു. ജില്ലയിൽ ലഹരിവിൽപനയും ഉപയോഗവും വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം 20ഓളം പേർ ലഹരി ഉപയോഗത്തിനിടെ പിടിയിലായി. ബേക്കലിൽ ഒരാൾ എം.ഡി.എം.എയുമായി അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.