ദേശീയപാത: കാസർകോട് ജില്ലയിൽ മുറിക്കുന്നത് എട്ടായിരം മരങ്ങൾ
text_fieldsകെ.എസ്.ടി.പി റോഡിന് രണ്ടായിരം മരം വേറെയും, പകരം തൈ നടാൻ തീരുമാനം
കാസർകോട്: ദേശീയപാത വികസനത്തിന് ജില്ലയിൽ മുറിച്ചുമാറ്റേണ്ടി വരുക 8000 മരങ്ങൾ. കെ.എസ്.ടി.പി റോഡിന് 2000 മരങ്ങൾ വേറെയും മുറിക്കണം. ഇത്രയും മരങ്ങൾ മുറിച്ചുമാറ്റുന്നതിനാൽ അതിെൻറ പത്തിരട്ടി തൈകൾ നടാൻ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഒരു മരത്തിനു പകരം പത്ത് മരങ്ങള്‍ നടണമെന്നാണ് വനം വകുപ്പിെൻറ നിര്‍ദേശം. ഇങ്ങനെ വന്നാൽ ജില്ലയില്‍ ഒരു ലക്ഷത്തിലധികം മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്ന് കലക്ടർ പറഞ്ഞു. ഇതിനായുള്ള സ്ഥലം കണ്ടെത്തും.
മരം വെച്ചുപിടിപ്പിക്കാനുള്ള തുക ദേശീയപാത അതോറിറ്റി അനുവദിക്കും. സ്ഥലം വനംവകുപ്പ് കണ്ടെത്തണം. മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പുറമ്പോക്ക് സ്ഥലങ്ങള്‍ ഉപയോഗിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. ദേശീയപാതക്ക് വേണ്ടി മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം തീരദേശപരിപാലന ചട്ടത്തിെൻറ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ അനുമതിയോടെ മരത്തൈകള്‍ വെച്ചുപിടിപ്പിക്കാം.
ജില്ലയില്‍ തെരഞ്ഞെടുത്ത നൂറ് സ്കൂളുകളില്‍ ചെറുവനങ്ങള്‍ സൃഷ്ടിക്കാമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി. ബിജു പറഞ്ഞു. സര്‍ക്കാര്‍ ഓഫിസ് പരിധിയിലെ അക്കേഷ്യമരങ്ങള്‍ മുറിച്ചു മാറ്റാന്‍ അതത് വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം സോഷ്യല്‍ ഫോറസ്ട്രിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കിട്ടിയാല്‍ കടല്‍തീരത്തും മരങ്ങള്‍ വെച്ചുപിടിപ്പിക്കാമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു.
ജില്ലതല ഉദ്യോഗസ്ഥര്‍,തഹസില്‍ദാര്‍മാര്‍, പ്ലാന്റേഷന് കോര്പറേഷന് മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.