ചൂടുപിടിച്ച് പ്രചാരണം
text_fieldsകാസർകോട്: യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ വ്യാഴാഴ്ചത്തെ പര്യടനം അതിഞ്ഞാലിൽ നിന്നാണ് ആരംഭിച്ചത്. അജാനൂർ കടപ്പുറത്ത് സമാപിച്ചു. മാവുങ്കാൽ, ഓടയംചാൽ, രാജപുരം, കോളിച്ചാൽ, പാണത്തൂർ, മാലോം, വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം, ചോയ്യങ്കോട്, കീക്കാംകോട്ട്, പടന്നക്കാട്, ഒഴിഞ്ഞവളപ്പ് എന്നിവിടങ്ങളിലെ വോട്ടഭ്യർഥനക്കുശേഷം കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് തിരുകുടുംബ ഫെറോന ദേവാലയത്തിൽ എത്തിയ സ്ഥാനാർഥിയെ ഫാ. ബേബി കട്ടിയാങ്കലിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മാലോത്തും വെള്ളരിക്കുണ്ടിലും പരപ്പയിലും കാലിച്ചാനടുക്കത്തും ചേയ്യങ്കോട്ടും റോഡ് ഷോ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അതേസമയം, തൊഴിലിടങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കരിവെള്ളൂരിൽ നിന്നാണ് തുടങ്ങിയത്.
വടക്കുമ്പാട് ഖാദി, ശശി വീവേഴ്സ്, തെരു വീവേഴ്സ് സൊസൈറ്റി, തൃശൂർ ഖാദി, ഫർക്ക ഖാദി എന്നിവിടങ്ങളിൽ തൊഴിലാളികൾ ഹൃദ്യമായ വരവേൽപ് നൽകി. കരിവെള്ളൂർ നോർത്ത്, കരിവെള്ളൂർ ദിനേശ്, കൂക്കാനം ഖാദി, വെള്ളൂർ സൗത്തിൽ തലയന്നേരി പൂമാല ഭഗവതി കാവ്, കണ്ടങ്കാളി കനകത്ത് കഴകം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം, കാങ്കോൽ പള്ളി എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി.
എന്‍.ഡി.എ സ്ഥാനാര്‍ഥി എം.എൽ. അശ്വിനിയുടെ പര്യടനത്തിന് ചെറുകുന്ന് മിഷൻ ഹോസ്പിറ്റലിൽനിന്ന് തുടക്കംകുറിച്ചു. തുടർന്ന് ഒഴക്രോം, അഞ്ചാംപീടിക, കീച്ചേരി, ഇരിണാവ് റോഡ്, ചെറുകുന്ന്, മാട്ടൂല്‍ ജസീന്ത, മാടായി കോഓപറേറ്റിവ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, പിലാത്തറ വ്യാകുലമാതാ ക്രിസ്തീയ ദേവാലയം, പിലാത്തറ ടൗണ്‍, ലാസ്യ കോളജ് ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്, കൈതപ്രം, കുഞ്ഞിമംഗലം, ചെറുതാഴം, മാടായിത്തെരു എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. പഴയങ്ങാടിയിൽ റോഡ് ഷോയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.