തെരഞ്ഞെടുപ്പ് ചെലവ്: കെ. സുരേന്ദ്രൻ മുന്നിൽ, ചന്ദ്രശേഖരനും ലത്തീഫിനും പാർട്ടി ഫണ്ടില്ല
text_fieldsകാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടൂതൽ തുക ചെലവഴിച്ചത് കെ. സുരേന്ദ്രൻ. നിശ്ശബ്ദ പ്രചാരണമാണ് മഞ്ചേശ്വരത്ത് ബി.ജെ.പി നടത്തിയതെങ്കിലും മറ്റ് അഞ്ചു മണ്ഡലങ്ങളിലെ വിജയിച്ച സ്ഥാനാർഥികളേക്കാളും ജില്ലയിലെ മറ്റ് ബി.ജെ.പി സ്ഥാനാർഥികളേക്കാളും കൂടുതലാണ് സുരേന്ദ്രെൻറ ചെലവ്.
ചുവരെഴുത്ത്, പോസ്റ്റർ പ്രചാരണം, മൈക്ക് അനൗൺസ്മെൻറ് എന്നിവ കെ. സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ല. വീടുകൾ േകന്ദ്രീകരിച്ച് സ്ക്വാഡ് പ്രവർത്തനമാണ് ഏറെയും നടന്നത്. എന്നിട്ടും 23,75,445 രൂപയാണ് സുരേന്ദ്രൻ ചെലവഴിച്ചത്. സുന്ദരയുടെ സ്ഥാനാർഥിത്വം പിൻവലിക്കാൻ നൽകിയതായി പറയുന്ന രണ്ടര ലക്ഷം ഇതിനു പുറത്താണ്. തെരഞ്ഞെടുപ്പ് കമീഷന് സുരേന്ദ്രന്‍ നൽകിയ കണക്കാണിത്.
കാസര്‍കോട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാർഥി അഡ്വ. കെ. ശ്രീകാന്ത് 18,34,128 രൂപയാണ് ചെലവഴിച്ചത്. ഇതിൽ 15 ലക്ഷം രൂപയാണ് പാർട്ടി നൽകിയത്. കാസർകോടും മഞ്ചേശ്വരവും 15 ലക്ഷം വീതമാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി നൽകിയത്. ഉദുമയിൽ 10 ലക്ഷം രൂപയാണ് സ്ഥാനാർഥി എ. വേലായുധന് നൽകിയത്. വേലായുധന്‍ 10,40,866 രൂപ ചെലവഴിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി എം. ബൽരാജിന് ഏഴുലക്ഷമാണ് ബി.ജെ.പി നൽകിയത്. 7,15,317 രൂപയാണ് ബല്രാജിെൻറ ചെലവ്. തൃക്കരിപ്പൂരിലെ ബി.ജെ.പി സ്ഥാനാർഥിക്ക് പാർട്ടി നൽകിയത് 6,35,500 രൂപയാണ്. ടി.വി. ഷിബിനായിരുന്നു സ്ഥാനാർഥി. ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.
മറ്റ് സ്ഥാനാർഥികളുടെ ചെലവ്: ഉദുമയില്‍ എല്‍.ഡി.എഫിെൻറ സി.എച്ച്. കുഞ്ഞമ്പു 22,51,984.98 രൂപ ചെലവഴിച്ചു. തൃക്കരിപ്പൂരിൽ എം. രാജഗോപാലന്‍ 21,63,514 രൂപ, കാസർകോട് എന്‍.എ. നെല്ലിക്കുന്ന് 19,52,617 രൂപ, മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം. അഷറഫ് 18,85,750 രൂപ, തൃക്കരിപ്പൂരില്‍ യു.ഡി.എഫിെൻറ എം.പി. ജോസഫ് 20,74,738 രൂപ.
മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ 10,71,891 രൂപയും കാസർകോട് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി പി.എ. ലത്തീഫ് ആറ് ലക്ഷം രൂപയും ഉദുമയിൽ യു.ഡി.എഫിെൻറ ബാലകൃഷ്ണന്‍ പെരിയ 17,62,977 രൂപയും ചെലവഴിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരൻ 9,28,405 രൂപയാണ് ചെലവഴിച്ചത്. പാര്‍ട്ടി നല്‍കിയ 8.5 ലക്ഷം രൂപയും സംഭാവനയായി ലഭിച്ച 3,08,753.68 രൂപയും കൊണ്ടാണ് പി.വി. സുരേഷ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.