തൊഴിലുറപ്പ്; 3.70 ലക്ഷം തൊഴില്‍ദിനങ്ങളുടെ വർധന
text_fieldsകാസർകോട്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അധിക തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയിലെ എല്ലാ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും അധികം തൊഴില്‍ദിനങ്ങള്‍ നല്‍കി.
2022-23 ലേബര്‍ ബജറ്റ് പ്രകാരം ആകെ അനുവദിക്കേണ്ടത് 13,16,614 തൊഴില്‍ ദിനങ്ങളാണ്. എന്നാല്‍, ഇതിനകം 16,87,185 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. 3,70.571 അധിക തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് ആണ് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്. അഞ്ച് പഞ്ചായത്തുകളിലായി ആകെ 1,92,720 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കേണ്ടിടത്ത് ഇതുവരെ 1,19,929 അധിക തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കി. ആകെ 3,12,649 തൊഴില്‍ ദിനങ്ങള്‍. 62.23 ശതമാനത്തിന്റെ വര്‍ധന.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 2,48,093 തൊഴില്‍ ദിനങ്ങള്‍ നല്‍കേണ്ട സ്ഥാനത്ത് 75,044 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കി. 30.25ശതമാനം വര്‍ധന.
കാസര്‍കോട് ബ്ലോക്കില്‍ 1,40,838 തൊഴില്‍ ദിനങ്ങള്‍ ആണ് തൊഴിൽ ബജറ്റ് പ്രകാരം സൃഷ്ടിക്കേണ്ടത്. ഇതുവരെ 27,433 അധിക തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ആകെ 1,68,271 തൊഴില്‍ദിനങ്ങളായി. 19.48ശതമാനം വര്‍ധന.
മഞ്ചേശ്വരം ബ്ലോക്കില്‍ 89,621 തൊഴില്‍ ദിനങ്ങള്‍ വേണ്ടിടത്ത് 27,433 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കിയതോടെ ആകെ 1,13,714 തൊഴില്‍ ദിനങ്ങള്‍- 26.88 ശതമാനം വര്‍ധന. നീലേശ്വരം ബ്ലോക്കില്‍ 2,1,0080 തൊഴില്‍ ദിനങ്ങൾ വേണ്ടിയിരുന്നിടത്ത് 60,826 അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കി.
28.95 ശതമാനം വര്‍ധന.പരപ്പ ബ്ലോക്കില്‍ 4,35262 തൊഴില്‍ ദിനങ്ങൾ വേണ്ടിയിരുന്നിടത്ത് ആകെ 4,98,508 തൊഴില്‍ദിനങ്ങളായി. 14.53 ശതമാനം വര്‍ധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.