എന്‍ഡോസള്‍ഫാന്‍; പുനരധിവാസ ഗ്രാമം സജ്ജം
text_fieldsകാസർകോട്: മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ട ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിച്ചു. 2016 മുതല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 456,19,38,884 രൂപയുടെ പദ്ധതികളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ അടുത്ത ഘട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കും. ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികള്‍ക്ക് ഇന്ദ്രിയങ്ങളുടെ ലോകത്തെ അറിയാന്‍ കഴിയുന്ന കളിയുപകരണങ്ങള്‍ നിറഞ്ഞ സെന്‍സറി പാര്‍ക്ക് സ്ഥാപിക്കും.
ചൂട് കൂടിയ പ്രദേശത്ത് ആവശ്യമായ തണല്‍മരങ്ങൾ ജില്ല പഞ്ചായത്ത് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന് പദ്ധതി വിശദീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്, എ.ഡി.എം കെ.വി. ശ്രുതി, ആസൂത്രണ വിഭാഗം സ്പെഷൽ സെക്രട്ടറി ഷൈനി ജോർജ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബി.കെ. നാരായണന്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മനു, എസ്.എന്‍. സരിത, ജില്ല പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാർദനന്, മുളിയാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ. മോഹനന്, വാര്‍ഡ് മെംബര്‍ രമേശന് മുതലപ്പാറ, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ വി. ചന്ദ്രന്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുര്‍ജിത്ത്, കാഞ്ഞങ്ങാട് നഗരസഭ അംഗം വി.വി. രമേശന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. മാധവന്, എം.സി. പ്രഭാകരന്, കെ.ബി. മുഹമ്മദ്കുഞ്ഞി, അബ്ദുൽ റൗഫ്, ജയകൃഷ്ണന് മാസ്റ്റര്‍, അബ്ദുൽ ഖാദര്‍ കേളോട്ട് എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് സ്വാഗതവും ജില്ല സാമൂഹിക നീതി ഓഫിസര്‍ ആര്യ പി. രാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.