എൻഡോസൾഫാൻ: നീതിതേടി വീണ്ടും തലസ്ഥാനത്തേക്ക്
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർ ഡിസംബർ എട്ടിന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കുക, മരുന്നും ചികിത്സയും നിർത്തി വെക്കരുത്, സെൽ യോഗം ചേരുക, പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരം തലസ്ഥാന നഗരിയിലേക്ക് മാറ്റുന്നത്. സാമ്പത്തിക പ്രശ്നമാണെന്നും പറഞ്ഞ് പദ്ധതിതന്നെ അട്ടിമറിക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തും നേരിടും. സുപ്രീംകോടതിയുടെ വിധി പ്രകാരം സംസ്ഥാനം നൽകുന്ന മുഴുവൻ തുകയും കമ്പനിയിൽനിന്നും ഈടാക്കാവുന്നതാണ്. കമ്പനി നൽകുന്നില്ലെങ്കിൽ കേന്ദ്ര സർക്കാറിൽ നിന്നും വാങ്ങിച്ചെടുക്കാവുന്നതാണ്. 2017 ജനുവരി 10 ന് സുപ്രീം കോടതി നടത്തിയ വിധി പ്രഖ്യാപനത്തിനുവേണ്ടി മുന്നോട്ടു പോകാതെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ പദ്ധതി നിർത്തി വെക്കാനുള്ള നീക്കത്തെ തടയാൻ വിധി നേടിയ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകൾ മുന്നോട്ടുവരണമെന്ന് ദുരിതബാധിതർ ആവശ്യപ്പെട്ടു. യോഗത്തിൽ എം.കെ. അജിത അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, ജയിൻ പി. വർഗീസ്, തസ്രിയ ചെങ്കള, സരസ്വതി അജാനൂർ , ഭവാനി കോടോം-ബേളുർ, സുബൈർ പടുപ്പ്, കരീം ചൗക്കി,ഗീത ചെമ്മനാട്, ബാലാമണി മുളിയാർ, ഇ. തമ്പാൻ, അബ്ദുൽ റഹ്മാൻ പിലിക്കോട്, മുസ്തഫ പടന്ന, ചന്ദ്രാവതി കാഞ്ഞങ്ങാട്, ശാരദ മധുർ, ഉഷ തൃക്കരിപ്പൂർ, റാബിയ ചെമ്മനാട്, അജിത കൊടക്കാട്, കനകരാജ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എൻ.കെ. മനോജ് തുടങ്ങിയവർ സംസാരിച്ചു. പി. ഷൈനി സ്വാഗതവും രാധാകൃഷ്ണൻ അഞ്ചംവയൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.