എൻഡോസൾഫാൻ: ദുരിതബാധിതരെ ഇനിയും തെരുവിലിറക്കരുത് -ഡോ. അംബികസുതൻ മാങ്ങാട്
text_fieldsകാസർകോട്: ഭരണകൂടം സൃഷ്ടിച്ച ദുരന്തത്തിന്റെ പരിഹാരം തേടി ദുരിതബാധിതരെ ഇനിയും സമരമുഖത്തേക്കിറങ്ങാൻ അവസരമുണ്ടാക്കരുതെന്നു പ്രമുഖ എഴുത്തുകാരനും കഥാകാരനുമായ ഡോ. അംബികസുതൻ മാങ്ങാട് ആവശ്യപ്പെട്ടു. 2019 ൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലെടുത്ത തീരുമാനം നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ഡോസള്ഫാന് ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ഡി. സുരേന്ദ്ര നാഥ് മൂഖ്യപ്രഭാഷണം നടത്തി.
സ്ത്രീകൾ നേതൃത്വം നൽകിയ സമരങ്ങൾ പരാജയപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള അമ്മമാരുടെ സമരവും ഒടുവിൽ വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. എം.കെ. അജിത അധ്യക്ഷത വഹിച്ചു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സുബൈർ പടുപ്പ്, ചന്ദ്രാവതി പാക്കം, മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനാർദനൻ, സീനത്ത് നസീർ, ശിവകുമാർ എൻമകജെ, നസീമ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, വി.വി. സതി, ശോഭന നീലേശ്വരം, കരീം ചൗക്കി, ഉമ്മർ പടുപ്പ്, സി.എച്ച്. ബാലകൃഷ്ണൻ.
കെ.ബി. മുഹമ്മദ് കുഞ്ഞി, മേരി സുരേന്ദ്ര നാഥ്, ഷാഫി കല്ലുവളപ്പിൽ, ഹമീദ് ചേരങ്കൈ, സീതിഹാജി, ഹക്കീം ബേക്കൽ, അബ്ദുൽഖാദർ പാലോത്ത്, വിജയകുമാർ, ജെയിൻ പി. വർഗീസ്, മിഷാൽ റഹ്മാൻ, പി. കൃഷ്ണൻ, സുലൈഖ മാഹിൻ, പ്രമീള ചന്ദ്രൻ, മനോജ് ഒഴിഞ്ഞ വളപ്പ്, കൃഷ്ണൻ മേലത്ത്, റാംജി തണ്ണോട്ട്, അബ്ദുൽ റഹ്മാൻ ബന്തിയോട്, കനകരാജ് എളേരി, മുഹമ്മദ് യാസിർ, രാധാകൃഷ്ണൻ അഞ്ചംവയൽ, ഇ. തമ്പാൻ എന്നിവർ സംസാരിച്ചു. പി. ഷൈനി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.