എൻഡോസൾഫാൻ: മുഖ്യമന്ത്രിക്ക് ദുരിതബാധിതരുടെ സങ്കടഹരജികൾ
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ നിന്ന് അകാരണമായി ഒഴിവാക്കിയ തങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് 1031 പേർ മുഖ്യമന്ത്രിക്ക് സങ്കട ഹരജി അയച്ചു. സാമൂഹികനീതി വകുപ്പ് മന്ത്രി, എൻഡോസൾഫാൻ പുനരധിവാസ സെൽ ചെയർമാൻ, ജില്ല കലക്ടർ എന്നിവർക്കും സങ്കടഹരജികൾ അയച്ചു.
2017 ലെ ക്യാമ്പിൽ നിന്നും കണ്ടെത്തിയ 1905 ദുരിതബാധിതരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 287, 76, 511 (874) എന്നിങ്ങളെ ദുരിത ബാധിതരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നിട്ടും 1031 പേരെ പുറത്തായി. അർഹതപ്പെട്ട 1031 പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിലാണ് കത്തുകൾ അയച്ചത്. എം.കെ. അജിത, പി. ഷൈനി, അജിത കൊടക്കാട്, ഗീത ചെമ്മനാട്, രാധാകൃഷ്ണൻ അഞ്ചാം വയൽ, തമ്പാൻ പുതുക്കൈ, അവ്വമ്മ മീഞ്ച, വിജയശ്രീ കുറ്റിക്കോൽ, കനകരാജ്, സരസ്വതി അജാനൂർ, സി.എച്ച്. ബാലകൃഷ്ണൻ, തസ്രിയ ചെങ്കള, രജനി ബായാർ, ശ്യാമള ചെമ്മനാട്, ശാരദ മധൂർ, ഫൈറൂസ പള്ളിക്കര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.