എന്‍ഡോസള്‍ഫാന്‍; മെഡിക്കല്‍ ക്യാമ്പിന് നടപടി തുടങ്ങി
text_fieldsകാസർകോട്: ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് നടത്താൻ നടപടി തുടങ്ങി.
എൻഡോസൾഫാൻ സെൽ ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്ത് നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികൾ ആരംഭിച്ചത്. 2019ലാണ് ഏറ്റവും അവസാനം ക്യാമ്പ് നടന്നത്. രോഗമുണ്ടായിട്ടും ക്യാമ്പ് നടത്താത്തതിനെ തുടർന്ന് പലർക്കും സർക്കാറിന്റെ ആനുകൂല്യമൊന്നും ലഭിക്കാത്തത് വലിയ പരാതിക്ക് കാരണമായിരുന്നു. ഒട്ടേറെ സമരവും നടന്നശേഷമാണ് ക്യാമ്പ് നടത്താൻ തീരുമാനിച്ചത്.
അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ആധാര്‍, റേഷന്‍ കാര്‍ഡ്, ചികിത്സ രേഖകള്‍, മെഡിക്കല്‍ ബോര്‍ഡ്/അംഗപരിമിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അവരവരുടെ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ (സി.എച്ച്.സി/ പി.എച്ച്.സി./എഫ്.എച്ച് സി/താലൂക്ക് ആശുപത്രിയില്‍) നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. മുമ്പ് കലക്ടറേറ്റിലും ദേശീയ ആരോഗ്യദൗത്യം ഓഫിസിലും മറ്റു ആരോഗ്യ സ്ഥാപനങ്ങളിലും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ പുതിയ മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അവരവരുടെ പഞ്ചായത്തിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.