എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പ്രവൃത്തിക്ക് ഇന്ന് തുടക്കം
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒടുവിൽ യാഥാർഥ്യത്തിലേക്ക്. ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര വികസനം ലക്ഷ്യമാക്കി മുളിയാര്‍ വില്ലേജിലാണ് പുനരധിവാസ ഗ്രാമം ഒരുക്കുന്നത്. മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള 25 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി.
ആദ്യഘട്ട നിർമാണ പ്രവര്‍ത്തനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിർമാണ കരാർ.
4,17,06,933 രൂപയിലാണ് ആദ്യഘട്ട നിർമാണം. 2023 മേയ് 24നകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിങ് ആൻഡ് ഹൈഡ്രോ തെറപ്പി ബ്ലോക്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുക.
അന്തര്‍ദേശീയ നിലവാരത്തില്‍ ശാസ്ത്രീയമായാണ് പുനരധിവാസം യാഥാര്‍ഥ്യമാവുക. വിദഗ്ധ ആരോഗ്യ പരിപാലനം, തൊഴില്‍ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകള്‍, ഡേ കേയര്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജില്ല സാമൂഹികനീതി ഓഫിസര്‍ ഷീബ മുംതാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.