എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം ഉദ്ഘാടനം ഇന്ന്
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമ്പൂർണ പുനരധിവാസം ലക്ഷ്യംവെച്ച് ജില്ലയിലെ മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന പുനരധിവാസഗ്രാമം - സഹജീവനം സ്നേഹഗ്രാമം - പദ്ധതിയുടെ പൂര്‍ത്തിയായ ഒന്നാംഘട്ട നിർമാണ പ്രവൃത്തികള്‍ ഇന്ന്(29) നാടിന് സമര്‍പ്പിക്കും. രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ നാല് ബഡ്സ് സ്കൂളുകള്‍ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും വ്യാഴം, വെള്ളി ദിവസങ്ങളിലായി നിർവഹിക്കും. പനത്തടി, ബദിയടുക്ക, എന്മകജെ, കള്ളാര്‍ എന്നീ ബഡ്സ് സ്കൂളുകളാണ് രണ്ടാംഘട്ടമായി അപ്ഗ്രേഡ് ചെയ്യുന്നത്. 2022 മേയ് മാസം നിർമാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമം പദ്ധതിക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും നേരത്തെ ലഭ്യമാക്കിയിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിയാണ് നിർമാണം പൂര്‍ത്തീകരിച്ചത്.ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവെച്ചത്. ഇരുപത്തഞ്ച് ഏക്കര്‍ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.