എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കം
text_fieldsകാസർകോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയിലെ 25 ഏക്കർ ഭൂമിയിലാണ് പുനരധിവാസ ഗ്രാമം ഒരുങ്ങുന്നത്.
ആരോഗ്യ പരിപാലനം, തൊഴില്‍ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകള്‍, ഡേ കേയര്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യഘട്ടത്തില്‍ 13,000 ചതുരശ്ര അടിയില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിങ് ആൻഡ് ഹൈഡ്രോ തെറാപ്പി ബ്ലോക്കുകള്‍ ആണ് ഒരുക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ കരാർ. 4,17,06,933 രൂപ ചെലവിൽ അടുത്തവർഷം മേയ് 24 നകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് ധാരണ. ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അഞ്ച് കോടി രൂപയാണ് അനുവദിച്ചത്.
സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ സാന്നിധ്യത്തിൽ നിർമാണ പ്രവൃത്തി ആരംഭിച്ചു. സാമൂഹ്യനീതി എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ടി. ദാമോദരന്‍ പദ്ധതി രൂപരേഖ വിശദീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഇ. മോഹനന്‍, വാര്‍ഡ് അംഗം രമേശന്‍ മുതലപാറ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.