ഫാഷൻ ഗോൾഡ് കേസ്: അന്വേഷണം പുനരാരംഭിച്ചു
text_fieldsകാസർകോട്: തൃക്കരിപ്പൂർ കേന്ദ്രീകരിച്ച് നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപ കേസ് അന്വേഷണം ഒരിടവേളക്കുശേഷം പുനരാരംഭിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സുനിൽ കുമാർ, സി.ഐ ടി. മധൂസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികൾക്കായി സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്താൻ ഇവർക്ക് അനുമതിയുണ്ട്.
അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയതായും സൂചനയുണ്ട്. കേസിലെ പ്രധാന പ്രതിയും ഫാഷൻ ഗോൾഡ് ജനറൽ മാനേജറുമായ പൂക്കോയ തങ്ങൾ ജില്ലക്ക് പുറത്ത് കടന്നതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പി ആയിരുന്ന വിവേക് കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. ഈ അന്വേഷണത്തിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ അറസ്റ്റു ചെയ്തു. ഖമറുദ്ദീെൻറ അന്വേഷണത്തോടെ ക്രൈം ബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ചട്ടത്തിൽ വിവേക് കുമാറിനെ തൃശൂർ പൊലീസ് അക്കാദമിക്ക് സമീപമുള്ള ഇന്ത്യ റിസർവ് (െഎ.ആർ) ബറ്റാലിയനിലേക്ക് മാറ്റിയിരുന്നു. പകരം ചുമതലയാർക്കും കൈമാറിയതുമില്ല.
ഖമറുദ്ദീെൻറ അറസ്റ്റോടെ സർക്കാറിനു താൽപര്യമില്ലാത്തതും അന്വേഷണ തലവനെ നിയമിക്കാത്തതുമാണ് അന്വേഷണം മുടങ്ങാൻ കാരണമായത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി.ക്കു ചുമതല കൈമാറിയതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കുന്നത്. ക്രൈം ബ്രാഞ്ചിനുതന്നെ നാണക്കേടായി മാറിയ കേസിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യുന്നതിനുള്ള നീക്കമാണ് ക്രൈംബ്രാഞ്ചിെൻറ ഭാഗത്തുനിന്നും നടക്കുന്നത്. 148 കേസുകളിലായി 700ൽപരം കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.