നിയാസിന് സ്വീകരണം; തുറന്ന വാഹനത്തിൽ ആനയിച്ച് നാട്ടുകാർ
text_fieldsകാസറർകോട്: പരിമിതികളെ കാറ്റിൽപറത്തി അംഗടിമുഗർ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരൻ നിയാസ് അഹമ്മദ് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഏറ്റവും വേഗമുള്ള താരമായത് ജില്ലക്ക് ലഭിച്ച അംഗീകാരമായി. സബ് ജൂനിയർ നൂറ് മീറ്റർ ഓട്ട മത്സരത്തിലാണ് നിയാസ് അഹമ്മദ് സ്വർണം നേടിയത്.
നിയാസിന്റെ കാഴ്ചക്കുറവ് ഓട്ടത്തിനും വേഗത്തിനും ഒട്ടും കുറവ് വരുത്തിയില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
സംസ്ഥാനത്തെ മിന്നൽ വേഗക്കാരന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലിയോടെ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അടക്കമുള്ള ജനപ്രതിനിധികൾ റെയിൽവേ സ്റ്റേഷനിൽ ഉപഹാരം നൽകി സ്വീകരിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കായികരംഗത്തെ പ്രമുഖർ, അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ നിയാസ് അഹമ്മദിനെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
തുടർന്ന് തുറന്ന വാഹനത്തിൽ അംഗടിമുഗർ സ്കൂൾ വരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നാട്ടുകാർ അനുഗമിച്ചു. വിവിധയിടങ്ങളിൽ വൻ സ്വീകരണമാണ് നൽകിയത്. ഇനിയുള്ള ദിവസങ്ങളിലും നിയാസ് അഹമ്മദിന് സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് സന്നദ്ധ സംഘടനകൾ.
സർക്കാർ ഏറ്റെടുക്കണം -ഫ്രറ്റേണിറ്റി
കാസർകോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ നൂറ് മീറ്ററിൽ സ്വർണം നേടിയ നിയാസ് അഹമ്മദിന്റെ പരിശീലനം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യമായ സ്പോർട്സ് കിറ്റ് സർക്കാർ നൽകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് സി.എ. യൂസുഫ് ആവശ്യപ്പെട്ടു.
പരിശീലനം നടത്താൻ മതിയായ ഗ്രൗണ്ടില്ലാതെയും കാഴ്ചപരിമിതിയിലും ജില്ലക്കുവേണ്ടി സ്വർണം നേടിയ അംഗടിമുഗർ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് നിയാസ് അഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.