'കൂട്ടിലൂടെ' പങ്കാളിയെ കണ്ടെത്താം; അപേക്ഷ ക്ഷണിച്ചു
text_fieldsകാസർകോട്: ജില്ല ഭരണകൂടത്തിെൻറയും വനിത സംരക്ഷണ ഓഫിസിെൻറയും വിധവ സംരക്ഷണ പദ്ധതിയായ 'കൂട്ടിലൂടെ' പങ്കാളിയെ കണ്ടെത്താന്‍ പുരുഷന്മാര്ക്ക് അവസരം. വിധവകളെ വിവാഹം കഴിക്കാന്‍ താൽപര്യമുള്ളവര്ക്ക് ഡിസംബര്‍ 31വരെ അപേക്ഷിക്കാം.
വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയില്‍ ആറു മാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ചശേഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം വനിത സംരക്ഷണ ഓഫിസര്‍ക്ക് നേരിട്ടോ www.koottu.in ലൂടെയോ അപേക്ഷിക്കണം.
ആറു മാസത്തിനകം എടുത്ത പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കി സാമൂഹിക സാമ്പത്തിക സ്ഥിതി അറിയിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസറുടെ സാക്ഷ്യപത്രം, ഗുരുതര രോഗങ്ങള്‍ ഇല്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, അപേക്ഷകെൻറ സ്വഭാവത്തെക്കുറിച്ചും കുടുംബത്തിെൻറ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ബന്ധപ്പെട്ട വാര്‍ഡ് മെംബറുടെ സാക്ഷ്യപത്രം, വിവാഹമോചിതനാണെങ്കില്‍ അതു സംബന്ധിച്ച കോടതി രേഖകള്‍, ഭാര്യ മരണപ്പെട്ടതാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിലാസം: വനിത സംരക്ഷണ ഓഫിസര്‍, സിവില്‍ സ്റ്റേഷന്, രണ്ടാം നില, വിദ്യാനഗര്‍, കാസര്‍കോട് -671123. ഫോണ്‍: 04994 255266 ,04994 256266 ,9446270127.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.