അഗ്നിരക്ഷ പരിശീലനം നൽകി
text_fieldsമഞ്ചേശ്വരം: ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും ബോധവത്കരിക്കാനും മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ടീം ഉപ്പള എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ എന്നിവർക്ക് അഗ്നിരക്ഷ പരിശീലനം നൽകി.
ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ. പ്രഭാകർ റൈ ഉദ്ഘാടനം ചെയ്തു.
വീടുകളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗ്യാസിന്റെ ഉപയോഗം, തീപിടിത്തം എന്നിവയോടൊപ്പം മറ്റ് അത്യാവശ്യ സാഹചര്യങ്ങളില്‍ സമയബന്ധിതമായി ഇടപെടലുകള്‍ നടത്തി ജീവന്‍തന്നെ രക്ഷിച്ചേക്കാവുന്ന പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചുമാണ് പരിശീലനം. അപകട സമയത്ത് ചെയ്യേണ്ട കാര്യങ്ങളുടെ ഡെമോണ്സ്ട്രേഷന് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ പരിചയപ്പെടുത്തി.
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ രാജേഷ്, അതുൽ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് സ്വാഗതവും ടി.എസ്. പ്രെമിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.