വേനൽമഴയിൽ വെള്ളക്കെട്ട്
text_fieldsമൊഗ്രാൽ: കനത്ത വേനൽമഴയിൽ മൊഗ്രാലിൽ പരക്കെ വെള്ളക്കെട്ടും യാത്രാദുരിതവും. വേനൽമഴ പെയ്യുമ്പോഴേക്കും ഇങ്ങനെയായാൽ കാലവർഷമെത്തുമ്പോൾ എന്താകും സ്ഥിതിയെന്നാണ് ജനങ്ങളുടെ ആശങ്ക.
മൊഗ്രാൽ ദേശീയപാതയിൽ പുതിയ പാലത്തിനുസമീപം വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മൊഗ്രാൽ പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതിനാലാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളക്കെട്ട് തൊട്ടടുത്ത മാരുതി ഷോറൂമിലേക്കുവരെ കയറിയിരുന്നു.
മൊഗ്രാൽ ടൗണിൽ പാതിവഴിയിൽ നിർത്തിയ സർവിസ് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് തൊട്ടടുത്തുള്ള ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾക്കും ദുരിതമായി മാറി. ഇതുവഴി ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനക്കാർക്കും ഓട്ടോകൾക്കും യാത്രചെയ്യാൻ കഴിയാത്തവിധമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കഴിഞ്ഞമാസം അറ്റകുറ്റപ്പണിക്ക് അടച്ചിട്ട സർവിസ് റോഡാണ് രണ്ടാഴ്ച പിന്നിട്ടിട്ടും തുറന്നുകൊടുക്കാത്തത്. ഇവിടെ ജോലി പാതിവഴിയിലായതാണ് വെള്ളക്കെട്ടിന് കാരണമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.