കീഴൂർ കടൽതീരത്തുനിന്ന് നീക്കിയത് നാലുടൺ പ്ലാസ്റ്റിക് മാലിന്യം
text_fieldsചെമ്മനാട്: ഗ്രാമ പഞ്ചായത്തിന്റെയും ഗ്രീൻ വേംസിന്റെയും ആഭിമുഖ്യത്തിൽ കീഴൂർ കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. 260 പരം ആളുകളെ പങ്കെടുപ്പിച്ചാണ് 'ശുചിത്വസാഗരം' എന്ന പേരിൽ കടൽതീര ശുദ്ധീകരണം നടത്തിയത്. രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണ യജ്ഞം രണ്ടു വരെ നീണ്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇബ്രാഹിം മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ അബൂബക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമ ഗംഗാധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, മെംബർമാരായ അഹമ്മദ് കല്ലട്ര, രാജൻ കെ. പൊയിനാച്ചി, അമീർ പാലോത്, ധന്യാദാസ്, ജയൻ, രേണുക, സുജാത, സുചിത്ര, കെ.എസ്. സാലി കീഴൂർ എന്നിവരും സി.ഡി.എസ് ചെയർപേഴ്സൻ മുംതാസ് അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ, അസി. സെക്രട്ടറി പ്രതീഷ്, ഹരിത കർമസേന അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ചെമ്മനാട് ജമാഅത്ത് സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സന്നിഹിതരായി.
ഗ്രീൻ വേംസ് പ്രോജക്ട് ഹെഡ് ശ്രീരാഗ് കുറുവാട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.