സൗജന്യ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തും
text_fieldsകാസർകോട്: നിർധനരായ വൃക്കരോഗികളുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ 'കാസർകോട് അഭയം' ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി ചെയ്തുനൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓരോ ആഴ്‌ചയിലും മൂന്നുതവണ ഡയാലിസിസിന് വിധേയമാകുന്ന രോഗികൾ, സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ടാണ് പലപ്പോഴും വൃക്ക മാറ്റിവെക്കാൻ മടിക്കുന്നത്. അത് മുന്നിൽക്കണ്ടാണ് അഭയം 'പുതുജീവനം' എന്ന പ്രോജക്ട് ആവിഷ്‌കരിച്ചത്. പ്രതിമാസം രണ്ട് രോഗികൾക്ക് ഈ സേവനം ലഭ്യമാക്കും. മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയയും അനുബന്ധ പരിശോധനകളും നടക്കുക.
2018 നവംബറിൽ ആരംഭിച്ച് നിലവിൽ 13 മെഷീനുകളിലായി പ്രതിദിനം 26 രോഗികൾക്ക് 'അഭയം' സൗജന്യ ഡയാലിസിസ് നൽകിവരുന്നുണ്ട്. ഇതിനുപുറമെ മംഗൽപാടി, മഞ്ചേശ്വരം, പൈവളികെ പഞ്ചായത്തുകളിൽ പാലിയേറ്റിവ് ഹോം കെയറും നടന്നുവരുന്നു.
ചെങ്കള പഞ്ചായത്തിലെ എരുതുംകടവിൽ പുതിയ ഡയാലിസിസ് സെന്‍ററിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. അപേക്ഷകൾ www.abhayamcharity.org എന്ന വെബ്സൈറ്റിലൂടെയോ 9746444744 എന്ന നമ്പറിൽ വാട്‌സ്‌ആപ്പിലൂടെയോ നൽകാം. വാർത്തസമ്മേളനത്തിൽ ഖയ്യൂം മാന്യ, ഇബ്രാഹിം ബത്തേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.