ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു
text_fieldsകാഞ്ഞങ്ങാട്: ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. മകൻ രക്ഷപ്പെട്ടു. കളനാട് ചെരുമ്പയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട്ടിൽ അടുക്കളയിൽ പാചകം ചെയ്യവേ പാചക ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. ചോർച്ചയുണ്ടായാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്.
ചെരുമ്പ കാര്യടുക്കം റോഡിലെ അബ്ബാസിന്റെ ഭാര്യ ജമീലക്കാണ് (60) പൊള്ളലേറ്റത്. 60 ശതമാനത്തോളം പൊള്ളലോടെ ഇവരെ കാസർകോട് ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയം ജമീലയുടെ മകൻ ജംഷീർ (25) വീട്ടിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.