Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎല്ലാ മേഖലയിലും...

എല്ലാ മേഖലയിലും ലിംഗനീതി ഉറപ്പാക്കണം –അഡ്വ. സതീദേവി

text_fields
bookmark_border
എല്ലാ  മേഖലയിലും ലിംഗനീതി ഉറപ്പാക്കണം –അഡ്വ. സതീദേവി
cancel
camera_alt

സംസ്ഥാന വനിത കമീഷന്‍ നീലേശ്വരത്ത് സംഘടിപ്പിച്ച

വനിത സെമിനാര്‍ വനിത കമീഷന്‍ ചെയര്‍പേഴ്സന്‍

അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു

നിലേശ്വരം​: ലിംഗനീതിയുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ട സാഹചര്യമാണ് ഇന്ന് സമൂഹത്തിലുള്ളതെന്ന് വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി. വനിത കമീഷന്‍ സംഘടിപ്പിച്ച ‘ലിംഗനീതിയുടെ രാഷ്ട്രീയം’ വനിത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സഹജീവി സ്നേഹത്തിന്റെ ആദ്യ പാഠം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണമെന്നും പറഞ്ഞു. തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് നമ്മുടേത്. കുട്ടികളുടെ പ്രശ്നങ്ങള്‍ അതിസങ്കീര്‍ണമാണിന്ന്. പരസ്പര സ്നേഹത്തിന്റെ സാഹചര്യം വീടുകളില്‍ ഉണ്ടാകുന്നില്ല. കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നു. ലഹരി വസ്തുക്കളുടെ അടിമകളാക്കുന്ന സാഹചര്യമുണ്ടാകുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കണം. ​

െസെബര്‍ കുറ്റകൃത്യമടക്കം വർധിക്കുകയാണ്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മതിയായ ശ്രദ്ധ നല്‍കണം. സ്ത്രീകളെയാണ് ബോധവത്കരിക്കേണ്ടതെന്ന നിലപാട് മാറണം. വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നല്‍കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. നൂറ് ശതമാനം സ്ത്രീ സാക്ഷരത കൈവരിക്കാന്‍ നമുക്ക് സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും കഴിഞ്ഞു. നാടിന്റെ ജനകീയ ഐക്യം ശക്തിപ്പെടുത്തണം. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്ക ഉളവാക്കുന്നതാണ്.

ആ കലാപങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകള്‍ തന്നെ സ്ത്രീകളെ വേട്ടയാടാന്‍ ഒത്താശ ചെയ്തുകൊടുക്കുമ്പോള്‍ എവിടെയാണ് സ്ത്രീ സുരക്ഷ എന്ന് നമ്മള്‍ ചിന്തിക്കണം. സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ഏറെയാണെന്നും പറഞ്ഞു. വനിത കമീഷന്‍, രാജാസ് എ.എല്‍.പി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിൽ വ്യാപാര ഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കമീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി വി.കെ. സുരേഷ് ബാബു വിഷയാവതരണം നടത്തി.

നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷ പി. ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ പി. വത്സല, ഇ. ഷജീര്‍, കുടുംബശ്രീ ചെയര്‍പേഴ്സന്‍ പി.എം. സന്ധ്യ, മദര്‍ പി.ടി.എ പ്രസിഡന്റ്​ രജനി വിജയന്‍, ഡോ. ജി.കെ. സീമ എന്നിവര്‍ സംസാരിച്ചു.

ടി.സി. ഉദയവര്‍മ രാജ, പ്രഫ. കെ.പി. ജയരാജന്‍, ഏറുവാട്ട് മോഹനന്‍, എം. രാധാകൃഷ്ണന്‍ നായര്‍, ടി. ശ്രീകുമാര്‍, കെ. ഉണ്ണി നായര്‍, കെ.വി. വിജയന്‍, കെ.പി. കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.വി. വനജ സ്വാഗതവും എ.ഡി. ചിത്രകല നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KasarkodeGender justiceAdv. Sati Devi
News Summary - Gender justice should be ensured in all areas – Adv. Sati Devi
Next Story