സ്വർണ ഏജൻറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവർന്നതായി പരാതി
text_fieldsകാസർകോട്: സ്വർണ ഏജൻറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവർന്നതായി പരാതി. മഹാരാഷ്്ട്ര സ്വദേശി രാഹുൽ മഹാദേവ് ജാബിറിെൻറ പണമാണ് നഷ്ടപ്പെട്ടത്. തലപ്പാടി ദേശീയപാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരനായ സ്വർണ ഏജൻറിനെ മൊഗ്രാൽപുത്തൂർ കടവത്തുവെച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം വാങ്ങുന്ന, മഹാരാഷ്ട്ര- കർണാടക അതിർത്തിയിൽ താമസിക്കുന്ന ഏജൻറാണിയാൾ. ഇന്നോവ കാർ പിന്നീട് പയ്യന്നൂർ കാങ്കോൽ കരിങ്കുഴി എന്ന സ്ഥലത്തെത്തിച്ച് സീറ്റുകൾ കുത്തിക്കീറിയാണ് പണം കൈക്കലാക്കിയത്. തലശ്ശേരി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിെൻറ നിഗമനം. കാറിെൻറ നമ്പർ നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കാസർകോട് െപാലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വ്യാപാരിയുടെ 90,000 രൂപ കവർന്നു
കാസർകോട്: വ്യാപാരിയുടെ 90,000 രൂപ കവർന്നതായി പരാതി. മുള്ളേരിയ മുണ്ടോൾ ജങ്ഷനിൽ ചിത്ര സ്റ്റേഷനറി നടത്തുന്ന നെരോളിപ്പാറയിലെ ബാലകൃഷ്ണെൻറ ഉടമസ്ഥതയിലുള്ള കടയിൽ വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് കവർച്ച. പരിചയം നടിച്ചെത്തിയ 40 വയസ്സ് തോന്നിക്കുന്നയാൾ സാധനങ്ങൾ എടുത്തുകൊടുക്കുന്നതിന് കടയുടമക്ക് സഹായമായിനിന്നു. പിന്നീട് ചൂടിക്കയർ വേണമെന്ന് കടയുടമ ബാലകൃഷ്ണനോട് ആവശ്യപ്പെട്ടു. കയറെടുക്കാനായി കടയുടെ പിൻവശത്ത് പോയപ്പോഴാണ് മേശവലിപ്പിലുണ്ടായിരുന്ന പണവുമായി ഇയാൾ രക്ഷപ്പെട്ടത്. കടയിലെ സി.സി.ടി.വിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആദൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.