കോടികളുടെ മുക്കുപണ്ടം തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
text_fieldsഉദുമ: ഇന്ത്യൻ ഓവർസിസ് ബാങ്ക് ഉദുമ ബ്രാഞ്ചിൽ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടത്തിയ കേസിൽ സൂത്രധാരൻ അറസ്റ്റിൽ. കളനാട് സ്വദേശി മുഹമ്മദ് സുഹൈറാണ് അറസ്റ്റിലായത്.
13ഓളം പേരുടെ അക്കൗണ്ട് വഴിയാണ് മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തത്. കഴിഞ്ഞദിവസം ഓഡിറ്റിങ്ങിനെ തുടർന്ന് സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന് ബാങ്ക് മാനേജറുടെ പരാതിയെ തുടർന്ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽനിന്ന് മുക്കുപണ്ടം തയാറാക്കുന്ന സാമഗ്രികൾ കണ്ടെടുത്തു. കേസിൽ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.