കരിപ്പൂരിൽ 3.71 കോടിയുടെ സ്വർണവുമായി പിടിയിലായവരിൽ കാസർകോട് സ്വദേശിയും
text_fields
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസാണ് 3.71 കോടിയുടെ സ്വർണം പിടിച്ചത്. മൂന്ന് പേരിൽനിന്ന് പിടികൂടിയത് കോഴിക്കോട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിൽ (ഡി.ആർ.െഎ) നിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു. ഏഴര കിലോഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ തൃശൂർ വേലുത്തറ സ്വദേശി നിഥിൻ ജോർജിൽനിന്ന് (30) 2,284 ഗ്രാം സ്വർണമിശ്രിതം ലഭിച്ചു.
1,114 ഗ്രാം അടിവസ്ത്രത്തിനുള്ളിലും 1,170 ഗ്രാം ശരീരത്തിലൊളിപ്പിച്ചും കടത്താനായിരുന്നു ശ്രമം. ഇതിൽ 92.26 ലക്ഷത്തിെൻറ 1,865 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഖാദർ സായ അബ്ദുൽ റഹ്മാനിൽനിന്ന് (60) അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 676 ഗ്രാം സ്വർണമിശ്രിതം പിടിച്ചു. 598.72 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
29.57 ലക്ഷം രൂപ വില വരും. ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മൂന്ന് പേരിൽ നിന്നാണ് ഡി.ആർ.െഎയിൽനിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിൽ സ്വർണം പിടിച്ചത്. കോഴിക്കോട് വളയം സ്വദേശി ഇരുമ്പൻറവിട ബഷീറിൽനിന്ന് (46) 80.5 ലക്ഷത്തിെൻറ 1,628 ഗ്രാം സ്വർണമിശ്രിതവും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസിൽനിന്ന് (30) 83.76 ലക്ഷത്തിെൻറ 1,694 ഗ്രാം സ്വർണമിശ്രിത്രവും മലപ്പുറം ഉൗർങ്ങാട്ടിരി സ്വദേശി നാസർ ചേമ്പാളിയിൽനിന്ന് (35) 84.61 ലക്ഷത്തിെൻറ 1,711 ഗ്രാം സ്വർണമിശ്രിതവും പിടികൂടി.
2.49 കോടിയുടെ 5,033 ഗ്രാം സ്വർണം വേർതിരിച്ചു. അസി. കമീഷണർ ജെ. അനന്ത് കുമാർ, സൂപ്രണ്ടുമാരായ ടി.എൻ. വിജയ, എം.കെ. ബാബു നാരായണൻ, ഗഗൻദീപ് രാജ്, റഫീഖ് ഹസൻ, പ്രമോദ് കുമാർ സവിത, പ്രണോയ് കുമാർ, പ്രേംപ്രകാശ് മീണ, ഇൻസ്പെക്ടർമാരായ വി.കെ. ശിവകുമാർ, ബാദൽ ഗഫൂർ, ദുഷ്യന്ത് കുമാർ, ടി.വി. ശശിധരൻ, അഷുസോറൺ, അരവിന്ദ് ഗൂലിയ, കെ. രാജീവ്, കെ.പി. ധന്യ, പരിവേഷ് കുമാർ സ്വാമി, െഹഡ് ഹവിൽദാർമാരായ പി. മനോഹരൻ, കെ.സി. മാത്യു, സി.സി. ആൻറണി, രാഹുൽ ടി. രാജ്, കെ.ടി. സനിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.