കാസർകോട് കാറിൽ കടത്തിയ 3.23 കോടിയുടെ സ്വർണം പിടികൂടി
text_fieldsകാസർകോട് കാറിൽ കടത്തിയ 3.23 കോടിയുടെ സ്വർണം പിടികൂടി
കാസർകോട്: കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ കാറിൽ കടത്തിയ 3.23 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര കോലാപുർ സ്വദേശി മഹേഷിനെ (25) അറസ്റ്റ് ചെയ്തു. കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് കാറിൽ സഞ്ചരിക്കെ ചന്ദ്രഗിരി പാലത്തിനു സമീപം വ്യാഴാഴ്ച രാവിലെയാണ് ആറര കിലോയോളം സ്വർണം പിടികൂടിയത്.
കണ്ണൂർ അസി. കമീഷണർ ഇ. വികാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഉദ്യോഗസ്ഥർ ബുധനാഴ്ച രാത്രി മുതൽ കാത്തിരിക്കയായിരുന്നു. കാറിെൻറ പിൻസീറ്റിന് അടിയിലെ രഹസ്യ അറയിലാണ് സ്വർണം സൂക്ഷിച്ചത്. കണ്ണൂർ വിമാനത്താവളം വഴി നികുതിവെട്ടിച്ച് എത്തിച്ച സ്വർണം മുംബൈയിലേക്ക് കടത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് നിഗമനം. കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവ്, ഡിവിഷൻ സൂപ്രണ്ട് പി.കെ. ഹരിദാസ്, വി.പി. വിവേക്, പി. ശിവരാമൻ, കപിൽ ഗോർഗ് തുടങ്ങിയവർ ചേർന്നാണ് സ്വർണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.