ഹരിതകർമസേന കലക്ടറേറ്റ് മാർച്ച്
text_fieldsകാസർകോട്: മാലിന്യമുക്ത കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാർമാരായ ഹരിതകർമസേന കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മിനിമം കൂലിയും തൊഴിൽസുരക്ഷയും ഉറപ്പാക്കുക, ആരോഗ്യസുരക്ഷക്ക് പദ്ധതികൾ ഏർപ്പാടാക്കുക, അവകാശ അവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.
ഹരിതകർമസേന യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിലും ധർണയിലും നൂറുകണക്കിന് ഹരിതകർമ സേനക്കാർ അണിനിരന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റിനും മെംബർ സെക്രട്ടറിയായ കലക്ടർക്കും നിവേദനം നൽകി.
കാസർകോട് ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സി.ഐ.ടി.യു ജില്ല ജന. സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്റ് ഡോ. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി, എ.ആർ. ധന്യവാദ് എന്നിവർ സംസാരിച്ചു. സിന്ധു പാലായി സ്വാഗതവും പ്രജിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.