ഹരിതമിത്രം; ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ ഈമാസം പൂര്‍ത്തീകരിക്കും
text_fieldsകാസർകോട്: ഹരിതമിത്രം മാലിന്യ നിർമാർജന യജ്ഞം ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കുംവിധം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ല ഏകോപന സമിതി യോഗം തീരുമാനിച്ചു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.
വീടുകളില്‍ ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. ക്ലീന്‍ കേരള കമ്പനി നല്‍കിയ കലണ്ടര്‍ പ്രകാരം മാലിന്യം വേര്‍തിരിക്കുന്നത് സംബന്ധിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു. നിലവില്‍ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കി.
നിർമാണം പൂര്‍ത്തിയായ ആര്‍.ആര്‍.എഫുകള്‍ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനും നിര്‍ദേശിച്ചു. യോഗത്തില്‍ നവകേരളം കര്‍മ പദ്ധതി ജില്ലാ മിഷന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ എം.ടി.പി. റിയാസ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.