ചൂട് കൂടുന്നു; ജാഗ്രതൈ
text_fieldsകാസർകോട്: മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കാനാണ് സാധ്യത. അതിനാൽ, കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. അന്തരീക്ഷ താപം വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ഇതേകുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണം.
സൂര്യാഘാതമാണ് പ്രശ്നം
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ശരീരത്തിെൻറ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം.
ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്ട്രോക്ക് എന്ന് പറയുന്നത്.
സൂര്യാഘാതത്തിെൻറ ലക്ഷണങ്ങള്‍
ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍) വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ് , ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം, സൂര്യാഘാതം മാരകമായേക്കാം. ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.
ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍
- ജോലിചെയ്തു കൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. വിശ്രമിക്കുക.
- തണുത്ത വെള്ളംകൊണ്ട് ശരീരം തുടക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. (ശരീരതാപം 101 - 102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയാകുന്നതു വരെ)
- ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് / ആശുപത്രിയില്‍ എത്തിക്കുക.
താപ ശരീരശോഷണം വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരാങ്ങാ വെള്ളവും കുടിക്കുക. വെയിലത്ത് പണി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ കൃഷിപ്പണി ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.