ശക്തമായ മഴ: ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം -ജില്ല കലക്ടര്‍
text_fieldsകാസര്‍കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രളയസാധ്യത മേഖലയിലും താഴ്ന്നപ്രദേശങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുമുള്ള ചുമതല താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് നല്കി ഉത്തരവായി. താലൂക്കുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനസജ്ജമാക്കണം. ഇതിന്റെ ചുമതല ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ്.
മതിയായ ഉദ്യോഗസ്ഥരുടെ സേവനം കണ്ട്രോള് റൂം ഡ്യൂട്ടിക്കും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉറപ്പുവരുത്തണം. താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം തീവ്ര മഴ കുറയുന്നതുവരെ താൽക്കാലികമായി നിര്‍ത്തിവെക്കണമെന്നും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.
ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നമുറക്ക് പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം നിർവഹിക്കുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുകയും വേണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്കി. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രവര്‍ത്തനം കാഞ്ഞങ്ങാട് സബ് കലക്ടറും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് റവന്യൂ ഡിവിഷനല്‍ ഓഫിസറുമാണ് ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.